കൊച്ചി: വിവാഹ ധൂർത്തിനും അനാചാരങ്ങൾക്കുമെതിരെ ഓൾ ഇന്ത്യ മുസ്ലിം പഴ്സനൽ ലോ ബോർഡ് 'അകറ്റിനിർത്താം വിവാഹ ധൂർത്തിനെ, ചേർത്തുനിർത്താം വിവാഹ മൂല്യങ്ങളെ' എന്ന തലക്കെട്ടിൽ നടത്തുന്ന കാമ്പയിന് ഓൺലൈനിൽ തുടക്കമായി. മുസ്ലിം പഴ്സനൽ ലോ ബോർഡ് വനിതവിഭാഗം ചീഫ് ഓർഗനൈസർ ഡോ. അസ്മ സഹ്റ ഉദ്ഘാടനം ചെയ്തു.
വിവാഹം എന്നത് ഇസ്ലാമിൽ ആരാധനയാണെന്നും ഏറ്റവും ലളിതമായി നടക്കേണ്ട കർമം ധൂർത്തിന്റെ പര്യായമായിരിക്കുന്നുവെന്നും അവർ പറഞ്ഞു. ബോർഡ് അംഗവും കാമ്പയിൻ കൺവീനറും ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം ദേശീയ സെക്രട്ടറിയുമായ എ. റഹ്മത്തുന്നിസ അധ്യക്ഷത വഹിച്ചു.
വനിത ലീഗ് ദേശീയ പ്രസിഡന്റും തമിഴ്നാട് വഖഫ് ബോർഡ് അംഗവുമായ ഫാത്തിമ മുസഫർ മുഖ്യ പ്രഭാഷണം നടത്തി. വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്, നാഷനൽ വിമൻസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പി.എം. ജസീല, എം.ജി.എം സംസ്ഥാന പ്രസിഡന്റ് സൽമ അൻവാരിയ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, വിങ്സ് സംസ്ഥാന പ്രസിഡന്റ് മെഹനാസ് അഷ്ഫാഖ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് ഐഷ ബാനു, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി, ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി. റഹ്മാബി എന്നിവർ സംസാരിച്ചു. ഹുസ്ന മുംതാസ് ഓൺലൈൻ സംഗമം നിയന്ത്രിച്ചു. വി.കെ. റംല ഖുർആനിൽനിന്ന് അവതരിപ്പിച്ചു. കാമ്പയിൻ എറണാകുളം ജില്ല കോഓഡിനേറ്റർ അഡ്വ. സാജിദ സിദ്ദീഖ് സ്വാഗതവും വിങ്സ് എക്സി. അംഗം എ. തസ്നിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.