കൊച്ചി: നഗരത്തിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ പരിശോധന ശക്തമാക്കി പൊലീസും മോട്ടോർ വാഹന വകുപ്പും. നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് 144 ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു.
സ്വകാര്യ ബസുകൾ അശ്രദ്ധമായും അമിത വേഗത്തിലും സർവിസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വെള്ളിയാഴ്ച നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തിയത്. 524 സ്വകാര്യ ബസുകൾ പരിശോധിക്കുകയും നിയമലംഘനം കണ്ടെത്തിയ 130 ബസ് ഡ്രൈവർമാർക്കെതിരെ പെറ്റിക്കേസ് എടുക്കുകയും ചെയ്തു.
മനുഷ്യജീവന് അപകടകരമാംവിധം വാഹനം ഓടിച്ചതിന് ഡ്രൈവർമാർക്കെതിരെ 14 കേസുകളും എടുത്തിട്ടുണ്ട്. തുടർന്നും ഇത്തരം നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടികളും പരിശോധനകളും തുടരുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എ. അക്ബർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.