ഷെല്‍ന നിഷാദ്

സ്വതന്ത്രര്‍ ഗോളടിച്ചില്ല; എറണാകുളത്ത്​ ഇടതുനീക്കം പാളി

കൊച്ചി: സ്വതന്ത്രരെ പരീക്ഷിച്ച് യു.ഡി.എഫി​െൻറ മൂന്ന് കുത്തക മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനുള്ള സി.പി.എം നീക്കം ഫലം കണ്ടില്ല. ആലുവ, എറണാകുളം, തൃക്കാക്കര മണ്ഡലത്തിലായിരുന്നു സ്വതന്ത്രരെ ഇറക്കി സി.പി.എം പരീക്ഷണം. മൂന്നിടത്തും ഇത് ചലനമുണ്ടാക്കിയില്ല.

ആലുവയില്‍ ഷെല്‍ന നിഷാദി​െൻറ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നു. ആലുവയില്‍ യു.ഡി.എഫ് മുന്‍ എം.എല്‍.എയായിരുന്ന കെ. മുഹമ്മദാലിയുടെ മരുമകളെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ യു.ഡി.എഫ് പോക്കറ്റിലെ വോട്ടുകളായിരുന്ന ലക്ഷ്യം. വനിത പ്രാതിനിധ്യമെന്ന അനുകൂലഘടകവും പ്രവര്‍ത്തിക്കുമെന്ന് സി.പി.എം കണക്കുകൂട്ടി.

പക്ഷേ, സിറ്റിങ് എം.എല്‍.എ അന്‍വര്‍ സാദത്തിന് വെല്ലുവിളിയുയര്‍ത്താന്‍ ഈ പരീക്ഷണത്തിനായില്ല. 18,886 വോട്ടി​െൻറ വന്‍ഭൂരിപക്ഷത്തിനാണ് അന്‍വര്‍ സാദത്തി​െൻറ വിജയം. സാദത്തിന് 73,703 വോട്ട് കിട്ടിയപ്പോള്‍ ഷെല്‍ന പിടിച്ചത് 54,817വോട്ടുകള്‍.

യു.ഡി.എഫ് കുത്തകയായ തൃക്കാക്കരയിൽ പി.ടി. തോമസിനെ തറപറ്റിക്കാന്‍ ഗ്ലാമര്‍ സ്ഥാനാര്‍ഥിയെ കളത്തിലിറക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രമുഖ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധനായ ഡോ.ജെ. ജേക്കബിന് നറുക്ക് വീണതും അങ്ങനെയാണ്. ക്രിസ്ത്യന്‍ സമുദായ വോട്ടുകളും ലക്ഷ്യമായിരുന്നു. പക്ഷേ, പി.ടി. തോമസിന് വെല്ലുവിളിയുയര്‍ത്താന്‍ ജേക്കബിനായില്ല. 14,329 വോട്ടി​െൻറ ലീഡ് പിടിച്ചാണ് സിറ്റിങ് സീറ്റ് പി.ടി. തോമസ് നിലനിര്‍ത്തിയത്. 45,510 വോട്ടാണ് ഡോ.ജെ.ജേക്കബ് പിടിച്ചത്.

മറ്റൊരു പരീക്ഷണം നടന്ന എറണാകുളം മണ്ഡലത്തില്‍ ഷാജി ജോർജ്​ പ്രണതയായിരുന്നു സ്ഥാനാര്‍ഥി. ഇവിടെയും സഭാപരിഗണനകള്‍ വോട്ടാകുമെന്ന പ്രതീക്ഷയായിരുന്നു. ശക്തമായ മത്സരം നടന്ന മണ്ഡലമാണെങ്കിലും അത് ജയത്തോടടുത്തില്ല. സിറ്റിങ് എം.എല്‍.എ ടി.ജെ. വിനോദിന് മുന്നില്‍ ഷാജിക്ക് അടിയറവ് പറയേണ്ടിവന്നു. 10,417 വോട്ടി​െൻറ ലീഡിനാണ് വിനോദി​െൻറ ജയം. ഷാജി ജോര്‍ജിന് 34,459 വോട്ടാണ് കിട്ടിയത്. ബി.ജെ.പിയുടെ പത്മ 15,704 വോട്ടും ട്വൻറി20യുടെ ലെസ്​ലി പള്ളത്ത് 10,503 വോട്ടും നേടി. ഫുട്ബാള്‍ ചിഹ്നത്തിലായിരുന്നു എല്‍.ഡി.എഫ് സ്വതന്ത്രരുടെ മത്സരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.