എറണാകുളം ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളിലും എൽ.ഡി.എഫ് സീറ്റുകൾ നിലനിർത്തി. കൊച്ചി കോർപറേഷൻ ഗാന്ധിനഗർ വാർഡിൽ സി.പി.എമ്മിലെ ബിന്ദു ശിവൻ 687 വോട്ടിന് കോൺഗ്രസിലെ പി.ഡി. മാർട്ടിനെ തോൽപിച്ചു. എൽ.ഡി.എഫിലെ കെ.കെ ശിവൻ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ശിവന്‍റെ ഭാര്യ ബിന്ദുവിനെ എൽ.ഡി.എഫ് രംഗത്തിറക്കുകയായിരുന്നു. ബിന്ദു 2950 വോട്ടും പി.ഡി. മാർട്ടിൻ 2263 വോട്ടും നേടി.
പിറവം നഗരസഭയിലെ ഇടപ്പള്ളിച്ചിറ വാർഡിൽ എൽ.ഡി.എഫ് 26 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് സിറ്റ് നിലനിർത്തി. അംഗത്തിന്‍റെ നിര്യാണത്തെ തുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മിലെ ഡോ. അജേഷ് മനോഹർ 504 ഉം യു.ഡി.എഫിലെ അരുൺ കല്ലറക്കൽ 478 ഉം വോട്ടുകൾ വീതം നേടി. എൽ.ഡി.എഫ് ഭരിക്കുന്ന പിറവത്ത് ഇരു മുന്നണികൾക്കും 13 സീറ്റുകൾ വീതമാണുള്ളതെന്നതിനാൽ ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമായിരുന്നു.
ഗാന്ധിനഗർ വാർഡിൽ പൊതു തെരെഞ്ഞപ്പിൽ നേടിയ 131 ന്‍റെ ഭൂരിപക്ഷം ഇത്തവണ 687 ആക്കി ഉയർത്തിയപ്പോൾ പിറവത്ത് 100 ൽ നിന്ന് ഭൂരിപക്ഷം 26 ആയി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.