കളമശ്ശേരി: കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധയിൽനിന്ന് സംരക്ഷണം ഉറപ്പുവരുത്തുന്ന അണുനശീകരണ അറകളുമായി കുസാറ്റ്.
കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സെൻറർ ഫോർ ഇന്നവേഷൻ ടെക്നോളജി ട്രാൻസ്ഫർ ആൻഡ് ഇൻഡസ്ട്രിയൽ കൊളാബറ്റേഷൻ(സിറ്റിക്) കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലൂമിക് ഇന്നവേഷനാണ് അണുനശീകരണ അറകൾ നിർമിച്ചിരിക്കുന്നത്.
ഇലക്ട്രോണിക്സ്, ഹൈഡ്രോളിക് സംവിധാനത്തിലാണ് അറകൾ പ്രവർത്തിക്കുന്നത്. ഇലക്ട്രോണിക്സ് വിഭാഗം മേധാവി പ്രഫ. എം.എച്ച്. സുപ്രിയയുടെ നേതൃത്വത്തിൽ ബ്ലാമിങ്ക് ഇന്നവേഷൻസ് ഡയറക്ടർമാരായ ഡോ. ഷമീർ കെ. മുഹമ്മദ്, പ്രഫ. സമീൽ അഹമ്മദ് എന്നിവരാണ് ഇവ വികസിപ്പിച്ചെടുത്തത്.
ബെൻസാൽകോണിയം ക്ലോറൈഡ് ലായനിയുടെ സഹായത്തോടെയാണ് അണുനശീകരണം സാധ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.