പള്ളുരുത്തി: ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന പള്ളുരുത്തി സ്വദേശികളായ റഫീഖിനും അനഘക്കും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പണം സ്വരൂപിക്കാൻ നാട് കൈകോർക്കുന്നു. ചികിത്സാസഹായ സമിതിയാണ് മെഗാ ബിരിയാണി ചലഞ്ചിലൂടെ. പണം സ്വരൂപിക്കുന്നത്.
കൊച്ചിയിലെ എ.ഡി.എസ് ഉൾപ്പെടെ വിവിധ സംഘടനകള്‍ പണം സ്വരൂപിക്കാൻ രംഗത്തുണ്ട് ഒരു ബിരിയാണിക്ക് 200 രൂപ എന്ന നിലയിലായിരുന്നു കൂപ്പണുകൾ വില്‍പന നടത്തിയത്. ബിരിയാണിക്ക് ആവശ്യമായ സാധനങ്ങൾ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു ആദ്യഘട്ടം.
പിന്നീട് പള്ളുരുത്തി ഉൾപ്പെടെ കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ബിരിയാണിക്ക് ഓര്‍ഡര്‍ കണ്ടെത്തി. ഇതിനായി വിവിധ സംഘടനകള്‍ ഒന്നിച്ചു രംഗത്തിറങ്ങി. ഞായറാഴ്ചത്തെ ബിരിയാണി ചലഞ്ചിനായി പാചകത്തിനുള്ള ഒരുക്കം ശനിയാഴ്ച പകല്‍ തന്നെ തുടങ്ങി. വിറകും പാത്രങ്ങളും ഒരുക്കുന്നതും അരികഴുകുന്നതും മുതല്‍ പാചകം വരെ ഓരോന്നിനും സന്നദ്ധരായി വളൻറിയര്‍മാര്‍ രംഗത്തുണ്ട്. കാറ്ററിങ് സ്ഥാപനമായ മലബാർ അടുക്കളയാണ് സൗജന്യമായി ബിരിയാണി പാചകം ചെയ്ത് നൽകുന്നത്.
ഇരുപത്തിഅയ്യായിരത്തോളം ബിരിയാണി പാക്കറ്റുകള്‍ക്കുള്ള ഓര്‍ഡറാണ് ഇതുവരെ ലഭിച്ചത്. ഇത് ഞായറാഴ്ച പത്തരയോടെ ഓരോ സ്ഥലത്തും എത്തിക്കാന്‍ വാഹനം വിട്ടുനല്‍കാനും ഓടിക്കാനും വിതരണം ചെയ്യാനും തയാറുള്ളവരെ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. കൗൺസിലർ പി. എസ്. വിജു, മുൻ കൗൺസിലർ തമ്പി സുബ്രഹ്മണ്യൻ, അഡ്വ. ഹനീസ് മനക്കൽ എന്നിവരാണ് ബിരിയാണി ചലഞ്ചിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.