ഇറച്ചി, പച്ചക്കറി കടകൾ പൂട്ടാന്‍ നോട്ടീസ്

നെടുങ്കണ്ടം: തൂക്കുപാലത്ത് അനധികൃതമായി പ്രവര്‍ത്തിച്ച ഇറച്ചിക്കടയും പച്ചക്കറി കടയും അടച്ചു പൂട്ടാന്‍ നോട്ടീസ്. ഭക്ഷ്യസുരക്ഷ വകുപ്പി‍ൻെറ ലൈസന്‍സും ആരോഗ്യവകുപ്പില്‍നിന്ന് ഹെല്‍ത്ത്​ കാര്‍ഡും ഇല്ലാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെയാണ് നടപടി. തൂക്കുപാലം മേഖലയില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പച്ചമീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്തിയത്. ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ സംയുക്ത പരിശോധനയാണ് നടന്നത്. തൂക്കുപാലം ബെവ്​കോ ഔട്ട്‌ലെറ്റി‍ൻെറ പരിസരത്തെ മാലിന്യം അടിയന്തരമായി നീക്കണമെന്നും ഉപഭോക്താക്കള്‍ക്ക് പൊതുശൗചാലയം നിര്‍മിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട്​ ബെവ്​കോ അധികൃതര്‍ക്കും നോട്ടീസ് നല്‍കി. പരിശോധന സംഘത്തില്‍ ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷ ഓഫിസര്‍ ആന്‍ മരിയ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് കുമാര്‍, സന്തോഷ്, മഞ്ജു, പഞ്ചായത്ത് ജീവനക്കാരായ അനന്തകൃഷ്ണന്‍, ബിനോയി എന്നിവരും ഉണ്ടായിരുന്നു. idl ndkm തൂക്കുപാലത്ത്​ അധികൃതർ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.