മുങ്ങിമരണങ്ങൾ ആവർത്തിക്കുന്നു; ജീവനാണ്​, കരുതണം

തൊ​ടു​പു​ഴ: ജീ​വ​നെ​ടു​ക്കു​ന്ന ച​തി​ക്കു​ഴി​ക​ൾ ഒ​രു​പാ​ടു​ണ്ട്​ ജി​ല്ല​യി​ലെ പു​ഴ​ക​ളി​ലും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലും. മു​ട്ട​ത്തി​ന്​ സ​മീ​പം മ്രാ​ല​യി​ൽ ര​ണ്ട്​ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​ക​ളും മ​റ​യൂ​രി​ൽ ഒ​രു യു​വാ​വും ശ​നി​യാ​ഴ്ച മു​ങ്ങി​മ​രി​ച്ച​താ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ അ​പ​ക​ട​ങ്ങ​ൾ.

മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്ക​പ്പെ​ടു​മ്പോ​ഴും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​ത്തി​നു ബോ​ധ​വ​ത്ക​ര​ണ​മോ മു​ന്‍ ക​രു​ത​ല്‍ ന​ട​പ​ടി​യോ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്നു. വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ട​ച്ച​തോ​ടെ വേ​ന​ല​വ​ധി​യു​ടെ ആ​ഘോ​ഷ​ങ്ങ​ളാ​ണ് എ​ങ്ങും.

ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​റി​വു​ള്ള​വ​രും അ​റി​വി​ല്ലാ​ത്ത​വ​രും ഒ​രു പോ​ലെ​യാ​ണ്​ അ​പ​ക​ട​ത്തി​​ൽ​പെ​ടു​ന്ന​ത്. പു​ഴ​ക​ളി​ലും മ​റ്റും ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ചു​ഴി​ക​ളും കു​ഴി​ക​ളു​മാ​ണ്​ ഇ​തി​ന്​ കാ​ര​ണം. ഇ​തേ​ക്കു​റി​ച്ച്​ അ​റി​യാ​തെ​യാ​ണ് കു​ട്ടി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ ചാ​ടു​ന്ന​ത്.

2019 മു​ത​ല്‍ 2022 വ​രെ 122 മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യ​താ​യാ​ണ് അ​ഗ്​​നി​ര​ക്ഷാ സേ​ന​യു​ടെ ക​ണ​ക്ക്. ക​ഴി​ഞ്ഞ വ​ര്‍ഷ​വും 24ഓ​ളം പേ​രു​ടെ ജീ​വ​ന്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലും പു​ഴ​ക​ളി​ലു​മാ​യി പൊ​ലി​ഞ്ഞു. അ​വ​ധി​ക്കാ​ല​ത്ത് അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന​വ​രി​ലേ​റെ​യും കു​ട്ടി​ക​ളാ​ണ്.

നീ​ന്ത​ല്‍ അ​റി​യാ​വു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രും പു​ഴ​യും കു​ള​ങ്ങ​ളും കാ​ണു​ന്ന ആ​വേ​ശ​ത്തി​ല്‍ വെ​ള്ള​ത്തി​ലേ​ക്കി​റ​ങ്ങു​മ്പോ​ള്‍ ഉ​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ തു​ട​ര്‍ക്ക​ഥ​യാ​കു​ക​യാ​ണ്. ക​ടു​ത്ത വേ​ന​ല്‍ച്ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് പ​ല​രും പ​ക​ല്‍ പു​ഴ​ക​ളി​ലും മ​റ്റും കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്.

ജ​ലാ​ശ​യ​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത​യും അ​പ​ക​ട​ങ്ങ​ളി​ലേ​ക്ക് എ​ടു​ത്തു ചാ​ടാ​നു​ള്ള പ്രേ​ര​ണ​യാ​കു​ന്നു. ജ​ലാ​ശ​യ​ങ്ങ​ളി​ലെ ക​യ​ങ്ങ​ളി​ലും അ​ടി​യൊ​ഴു​ക്കു​ള്ള ന​ദി​ക​ളി​ലും പ​തി​യി​രി​ക്കു​ന്ന കെ​ണി​ക​ള്‍ കാ​ണാ​തെ​യാ​ണ് പ​ല​രും അ​പ​ക​ട​ത്തി​ലേ​ക്ക് ഊ​ളി​യി​ടു​ന്ന​ത്. വെ​ള്ള​ത്തി​ല്‍ അ​ക​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മ​റ്റു​ള്ള​വ​ര്‍ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്.

Tags:    
News Summary - Drownings are repeating- Its life- you have to care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.