മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വാഹനാപകടങ്ങളിൽ വർധന; റോഡിലെ നിയമ ലംഘനം, പൂട്ടിടാൻ പരിശോധന

തൊ​ടു​പു​ഴ: വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും നി​യ​മ​ലം​ഘ​ന​വും ത​ട​യാ​നു​ള്ള പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന ജി​ല്ല​യി​ൽ തു​ട​ങ്ങി. സം​സ്ഥാ​ന​ത്ത് വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ലും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 419 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്‍തു. 5,99,450 രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. പ​രി​ശോ​ധ​ന ജ​നു​വ​രി 15വ​രെ തു​ട​രും. തൊ​ടു​പു​ഴ, അ​ടി​മാ​ലി, ക​ട്ട​പ്പ​ന എ​ന്നീ മൂ​ന്ന് സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച 11 കേ​സു​ക​ൾ പി​ടി​കൂ​ടി. ര​ജി​സ്ട്രേ​ഷ​നി​ല്ലാ​ത്ത 13 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. ഇ​ൻ​ഷു​റ​ൻ​സി​ല്ലാ​ത്ത 45 കേ​സാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ മൂ​ന്ന് പേ​രു​മാ​യി സ​ഞ്ച​രി​ച്ച ഏ​ഴ് വാ​ഹ​ന​വും പി​ടി​കൂ​ടി. എ​യ​ർ​ഹോ​ൺ -അ​ഞ്ച്, ടാ​ക്സി​ല്ലാ​ത്ത​ത് -ആ​റ്, അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച അ​ഞ്ച് കേ​സു​ക​ൾ എ​ന്നി​വ​യും ഈ ​ദി​വ​സ​ങ്ങ​ളി​ൽ പി​ടി​കൂ​ടി. ഹെ​ൽ​മ​റ്റും സീ​റ്റ് ബെ​ൽ​റ്റു​മി​ല്ലാ​ത്ത സ​ഞ്ച​രി​ച്ച കേ​സു​ക​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ പ​തി​വാ​യി അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന മേ​ഖ​ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും പൊ​ലീ​സി​ന്‍റെ​യും പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ണ്ട്.

ജി​ല്ല​യി​ൽ തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ-​കോ​ലാ​നി ബൈ​പാ​സ്, വെ​ങ്ങ​ല്ലൂ​ർ പ്ര​ദേ​ശം, നെ​ല്ലാ​പ്പാ​റ, മു​ട്ടം-​ശ​ങ്ക​ര​പ്പി​ള്ളി ഭാ​ഗം, മ​ച്ചി​പ്ലാ​വ്-​അ​ടി​മാ​ലി ഭാ​ഗം, മൂ​ന്നാ​ർ-​ടോ​പ് സ്റ്റേ​ഷ​ൻ മേ​ഖ​ല, മൂ​ന്നാ​ർ ടൗ​ൺ, മു​ണ്ട​ക്ക​യം-​കു​ട്ടി​ക്കാ​നം മേ​ഖ​ല, വെ​ള്ള​യാം​കു​ടി-​അ​മ്പ​ല​ക്ക​വ​ല ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ൽ.

ഒ​രു​വ​ർ​ഷ​ത്തെ അ​പ​ക​ട​ങ്ങ​ൾ പ​ഠി​ക്കു​ന്നു

പു​തി​യ ബ്ലാ​ക്ക് സ്‍പോ​ട്ടു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു​വ​ര്‍ഷ​ത്തി​നി​ടെ 500മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ അ​ഞ്ച് വ​ലി​യ അ​പ​ക​ട​മോ 10 മ​ര​ണ​മോ സം​ഭ​വി​ക്കു​മ്പോ​ഴാ​ണ് സ്ഥ​ലം ബ്ലാ​ക്ക് സ്‍പോ​ട്ടാ​യി രേ​ഖ​പ്പെ​ടു​ത്തു​ക. ഒ​രു​വ​ർ​ഷ​ത്തെ വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ഠ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​പ​ക​ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്ത് സ്ഥ​ല​ങ്ങ​ൾ ജി.​പി.​എ​സി​ൽ തി​രി​ച്ച​റി​ഞ്ഞ് ഗൂ​ഗി​ൾ മാ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന്‌ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ൾ സം​ഭ​വി​ക്കു​ന്ന​തോ മ​രി​ക്കു​ന്ന​തോ കൂ​ടു​ത​ലും ജി​ല്ല​ക്ക്​ പു​റ​ത്തു​നി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ്. ജി​ല്ല​യു​ടെ ഭൂ​പ്ര​കൃ​തി മ​ന​സ്സി​ലാ​ക്കാ​തെ സം​ഭ​വി​ക്കു​ന്ന​താ​ണി​ത്. ജി​ല്ല​യി​ലു​ള്ള​വ​ർ അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടാ​റു​ണ്ടെ​ങ്കി​ലും മ​രി​ക്കു​ന്ന​ത് കു​റ​വാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്‍സ്‍മെ​ന്റ് പ്ര​വ​ർ​ത്ത​ന​വും ബോ​ധ​വ​ത്​​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്.

സി​ഗ്ന​ൽ തെ​റ്റി​ക്ക​ൽ, അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്, രാ​ത്രി ലൈ​റ്റ് ഡിം ​ആ​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ ഡ്രൈ​വി​ങ് സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ബാ​ഹു​ല്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും. പ​തി​വാ​യി നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Increase in accidents- Violation of road rules-inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.