സംരക്ഷണഭിത്തി നിർമാണത്തിൽ അപാകത; മണ്ണിടിച്ചിലിന്​ സാധ്യത

കുളമാവ്: നിർമാണത്തിലെ അപാകതമൂലം മണ്ണിടിച്ചിലിനും റോഡ് ഇടിയലിനും സാധ്യത. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ കരിപ്പിലങ്ങാട് വളവിലെ സംരക്ഷണഭിത്തി നിർമിച്ചതിലാണ് അപാകതയുള്ളതായി പരാതി. റോഡിനും ഭിത്തിക്കുമിടയിൽ ആവശ്യത്തിന് മണ്ണുനിറച്ച് കെട്ട് ബലവത്താക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴക്കാലം തുടങ്ങിയതോടെ ഇതുവഴി വെള്ളമൊഴുകി മണ്ണുകുതിർന്ന് വിള്ളൽ രൂപപ്പെട്ടിരിക്കുകയാണ്. ഈ ഭാഗത്ത് കാര്യമായി ഓടയില്ലാത്തതിനാൽ റോഡിലൂടെ എത്തുന്ന വെള്ളം മണ്ണിനിടയിലെ വിടവിലൂടെ ഒഴുകുകയാണ്. സംരക്ഷണഭിത്തിക്ക് ബലക്ഷയമുണ്ടായിട്ടുണ്ട്. ഇത് സംരക്ഷിച്ചില്ലെങ്കിൽ പ്രദേശത്ത് മലയിടിച്ചിലിന് സാധ്യതയുള്ളതായി പ്രദേശവാസികൾ പറയുന്നു. സംരക്ഷണഭിത്തിക്ക് തൊട്ടടുത്ത് അഞ്ച്​ വീടുകളുണ്ട്. ഭിത്തിയിടിഞ്ഞാൽ കൃഷിസ്ഥലങ്ങൾക്കും നാശനഷ്ടം സംഭവിക്കും. സമീപത്തെ വീട്ടുകാരോട് ഇവിടെനിന്ന്​ മാറിത്താമസിക്കാൻ പഞ്ചായത്ത് അംഗം രാജി ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. താമസ സൗകര്യമില്ലാത്തവർക്ക് കരിപ്പലങ്ങാട് ട്രൈബൽ എൽ.പി സ്‌കൂളിൽ സംവിധാനം ഒരുക്കുമെന്നും അവർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനോട് പലതവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞദിവസം ഇവിടെ ഒരു ടാങ്കർ ലോറി സംരക്ഷണഭിത്തിയിലെ മണ്ണിൽ താഴ്ന്ന് അപകടത്തിൽപെട്ടിരുന്നു. ക്രയിൻ ഉപയോഗിച്ചാണ് ഇത് റോഡിലെത്തിച്ചത്. റോഡിലെ അപകടാവസ്ഥ ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ പഞ്ചായത്ത്​ അംഗം കലക്ടർക്ക് പരാതി നൽകിയിട്ടു​ണ്ട്​. tdl mltm അപകടാവസ്ഥയിലായ കരിപ്പലങ്ങാട് വളവിന് സമീപത്തെ സംരക്ഷണഭിത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.