കുളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികൾക്ക്​ രക്ഷകനായി സിവിൽ പൊലീസ്​ ഓഫിസർ

ആലപ്ര: മേലേൽക്കവലയിലെ പഞ്ചായത്ത് . പിതാവി​നൊപ്പം കുളിക്കാനെത്തിയ കുട്ടികൾ കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. മഴയെ തുടർന്ന്​ കുളത്തിൽ വലിയതോതിൽ വെള്ളം നിറഞ്ഞിരുന്നു. ഇതിനിടെയായിരുന്നു അപകടം. ആലപ്ര തോണിപ്ലാവിൽ ഇല്യാസി‍ൻെറ മകൾ ആലിയ ഫാത്തിമ (12), ഇല്യാസി‍ൻെറ ഭാര്യ സഹോദരിയുടെ മകൻ എന്നിവരാണ് കുളത്തിൽ കുളിക്കാനെത്തിപ്പോൾ മുങ്ങിത്താഴ്ന്നത്. കുട്ടികളുടെ നിലവിളികേട്ട്​ കുളത്തിന് സമീപത്ത്​ താമസിക്കുന്ന കുമളി പൊലീസ്​ സ്​റ്റേഷനിലെ സിവിൽ പൊലീസ്​ ഓഫിസർ എം.എം. ഫൈസൽ ഓടിയെത്തി കുളത്തിലേക്ക്​ ചാടുകയായിരുന്നു. വെള്ളത്തിന്​ അടിത്തട്ടിലേക്ക് മുങ്ങിത്താഴ്ന്ന ആലിയയെ കരക്കെത്തിച്ചു. ​​പിന്നീട്​ രണ്ടാമത്തെയാളെയും രക്ഷപ്പെടുത്തി കരക്കെത്തിക്കുമ്പാൾ ആലിയക്ക്​ ​അനക്കമില്ലായിരുന്നുവെന്ന്​ ഫൈസൽ പറഞ്ഞു. വയറ്റിൽനിറഞ്ഞ വെള്ളം പ്രഥമശുശ്രൂഷ നൽകി നീക്കിയശേഷമാണ്​ ആലിയ​ കണ്ണ്​ തുറന്നത്​. പടം KTG ALAPPARA POLICE എം.എം. ഫൈസൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.