അടിമാലി: മുതുവാന്‍ സമുദായത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ എം.എം. മണിക്കെതിരെ സി.പി.എം പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളിലെ ആദിവാസി കുടികളില്‍നിന്ന് ക്ഷേമസമിതി പ്രവർത്തകര്‍ പരാതിനല്‍കി. വിഷയം പരിഹരിക്കുന്നില്ലെങ്കില്‍ ആദിവാസി ക്ഷേമസമിതി സംസ്ഥാനസമ്മേളനം ബഹിഷ്‌കരിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ആദിവാസി ക്ഷേമസമിതി ജില്ല സമ്മേളനത്തിലും പിന്നീട് ഇടമലക്കുടിയിലെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയുമാണ് വിവാദ പരാമര്‍ശം നടത്തിയത്. ഇടമലക്കുടിയിലെ മുതുവാന്മാർ നരേന്ദ്രമോദിയെ ദൈവത്തെപ്പോലെയാണ് കാണുന്നതെന്നും അവർക്ക് ആണത്തമുണ്ടായിരുന്നെങ്കിൽ അവിടെ ബി.ജെ.പി ജയിക്കില്ലായിരുന്നു എന്നുമുള്ള രീതിയിലായിരുന്നു മണിയുടെ പരാമർശങ്ങൾ. എം.എം. മണി മുതുവാന്‍ സമുദായത്തെ അപമാനിച്ചതിലും ആദിവാസികള്‍ മുന്നോട്ടുവെച്ച വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിലും പ്രതിഷേധിച്ച് അടിമാലിയില്‍ നടക്കുന്ന ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളടക്കം മുതുവാന്‍ സമുദായ അംഗങ്ങളായ പ്രവര്‍ത്തകര്‍ നൽകിയ പരാതിയിൽ പറയുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ആദിവാസി ക്ഷേമസമിതി ഏരിയ പ്രസിഡന്‍റ് വെങ്കിടാചലം പറഞ്ഞു. ചിന്നക്കനാല്‍ പഞ്ചായത്തിലെ ചെമ്പകതൊളു കുടി നിവാസികളായ രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിയും അടക്കം പത്തോളം പേര്‍ ഒപ്പിട്ട പരാതിയാണ് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ നേതൃത്വത്തിന്‍റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സംസ്ഥാന സമ്മേളനത്തിന് തീരുമാനിച്ചിരിക്കുന്ന പ്രതിനിധികളും പ്രകടനത്തില്‍ പങ്കെടുക്കേണ്ടവരും വിട്ടുനിൽക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.