കട്ടപ്പന: പഴകിയ കാലിത്തീറ്റയിൽനിന്നേറ്റ വിഷബാധയെ തുടർന്ന് ആടുകൾ ചത്തതായി പരാതി. കട്ടപ്പന പുഞ്ചിരികവല പുതിയേടത്ത് സുബി ബിബിന്റെ രണ്ട് ആടുകളാണ് ചത്തത്. ഇതേ കാലിത്തീറ്റ നൽകിയ പശു ഉൾപ്പെടെ മറ്റു വളർത്ത് മൃഗങ്ങൾക്കും വിഷബാധയേറ്റിട്ടുണ്ട്. കഴിഞ്ഞ 16നാണ് സുബിയുടെ ഭർത്താവ് ബിബിൻ കട്ടപ്പനയിൽനിന്ന് 50 കിലോയുടെ ഒരുചാക്ക് കാലിത്തീറ്റ വാങ്ങിയത്. അന്നുതന്നെ പശുക്കൾക്കും ആടുകൾക്കും തീറ്റയായി നൽകി. തുടർന്നാണ് മൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങിയത്. ഉടൻ വെള്ളയാംകുടിയിൽനിന്ന് വെറ്ററിനറി ഡോക്ടറെ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ആടുകളിൽ ഒന്ന് ചത്തു. തൊട്ടടുത്ത ദിവസം രണ്ടാമത്തെതും ചത്തു. കാലിത്തീറ്റയുടെ കാലാവധി കഴിഞ്ഞിരുന്നതായി സംശയിക്കുന്നു എന്ന് വീട്ടുകാർ പറഞ്ഞു. ഫോട്ടോ. വിഷബാധയേറ്റ പശു അവശനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.