add to p2 lead package ചെറുതോണി: കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ കർഷകർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപയുടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യാതെ ജില്ലയിലെ കൃഷിഭവനുകളിൽ കെട്ടിക്കിടന്ന് നശിച്ചു. കർഷകർക്ക് വരുമാനം ഉറപ്പുനൽകുന്നതായിരുന്നു പദ്ധതിയെങ്കിലും പകുതി കർഷകർ പോലും പദ്ധതിയിൽ പങ്കാളികളായില്ല. കർഷകർക്ക് നല്ല വരുമാനം ലഭിക്കുന്ന ഹൈബ്രിഡ് ഇനത്തിലുള്ള തൈകൾ ഉൾപ്പെടെ 20 ഇനം തൈകളാണ് ഓരോ കൃഷിഭവനിലും വിതരണത്തിനെത്തിച്ചത്. കോവിഡ് കാലമായതിനാൽ തൈകൾ വാങ്ങാൻ പകുതി കർഷകർപോലും കൃഷിഭവനിലെത്തിയില്ല. പദ്ധതി നടപ്പായെന്നുറപ്പുവരുത്താൻ ഓരോ കൃഷിഭവനിൽനിന്ന് തൈകൾ വാങ്ങിയവരുടെ പേരും വിലാസവും ഒപ്പിട്ടുവാങ്ങി കൃഷിവകുപ്പ് ഡയറക്ടർക്ക് അയച്ചുകൊടുക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ, 10 ശതമാനം പേരുടെ ലിസ്റ്റുപോലും എത്തിക്കാൻ കുഷി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. വലിയ പ്രതീക്ഷ നൽകുന്ന പദ്ധതികൾ ഇത്തരത്തിൽ അധികൃതരുടെ നിസ്സഹകരണം മൂലം താളംതെറ്റുകയാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.