കാമുകൻ കാലുമാറി; ആത്മഹത്യ ഭീഷണിയുമായി പെൺകുട്ടി പാറക്കെട്ടിന് മുകളിൽ

അടിമാലി: കാമുകൻ കാലുമാറിയതിനെത്തുടർന്ന്​ പെൺകുട്ടി ആത്മഹത്യ ഭീഷണി മുഴക്കി പാറക്കെട്ടിന്​ മുകളിൽ കയറിയത്​ നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാക്കി. പൊലീസ് എത്തി ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ്​ പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെയിറക്കിയത്​. ബുധനാഴ്ച പുലർച്ച രണ്ട്​ മണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന്​ കാണാതായത്. വീട്ടുകാരും നാട്ടുകാരും ചേർന്ന്​ നേരം പുലരും വരെ കാട് ഉ​ൾപ്പെടെ എല്ലാ മേഖലയും അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ ഏഴ്​ മണിയോടെയാണ്​ തലമാലി കുതിരയള ഭാഗത്ത് അപകടം പിടിച്ച വലിയ പാറക്കെട്ടിന് മുകളിൽ പെൺകുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ അടുത്ത് ചെല്ലാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി കൂടുതൽ അപകടകരമായ സ്ഥലത്തേക്ക്​ നീങ്ങി. വിവരമറിഞ്ഞ്​ അഗ്​നിരക്ഷ സേനയും അടിമാലി എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. പൊലീസിന്‍റെ അനുനയ ചർച്ചക്കൊടുവിൽ പെൺകുട്ടി പാറക്കെട്ടിന്​ മുകളിൽനിന്ന്​ താഴെയിറങ്ങാൻ തയാറായതോടെയാണ്​ മണിക്കൂറുകൾ നീണ്ട ആശങ്കക്ക്​ വിരാമമായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.