അയൽ സംസ്ഥാനങ്ങളിൽനിന്ന്​ എത്തുന്നവരുടെ വിവരം ശേഖരിക്കാൻ ബാലാവകാശ കമീഷൻ നിർദേശം

മൂന്നാർ: അയല്‍ സംസ്ഥാനങ്ങളില്‍നിന്ന്​ ജില്ലയിലെത്തുന്ന കുട്ടികളുടേതടക്കം കണക്കുകളും വിവരങ്ങളും ശേഖരിക്കാൻ ബാലാവകാശ കമീഷന്‍ നിർദേശം. പൂപ്പാറയില്‍ അയല്‍ സംസ്ഥാന പെണ്‍കുട്ടി പീഡനത്തിനിരയായ പശ്ചാത്തലത്തില്‍ സ്വീകരിച്ച നടപടികളും തുടർനടപടികളും വിലയിരുത്താൻ ചേർന്ന പ്രത്യേക യോഗത്തിൽ കമീഷൻ ചെയർമാൻ മനോജ്​കുമാറാണ്​ ഇതുസംബന്ധിച്ച്​ ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകിയത്​. ശൈശവ വിവാഹങ്ങള്‍ തടയാനുള്ള കാര്യങ്ങള്‍കൂടി ചര്‍ച്ച ചെയ്തതായും സ്വീകരിക്കേണ്ട നടപടികളില്‍ കമീഷന്‍ അടിയന്തരമായി തീരുമാനം കൈക്കൊള്ളുമെന്നും ചെയർമാൻ അറിയിച്ചു. വണ്ടിപ്പെരിയാര്‍ മാതൃകയില്‍ സ്പെഷല്‍ ടാസ്‌ക് ഫോഴ്സുകള്‍ മൂന്നാര്‍ മേഖലയില്‍ ഉള്‍പ്പെടെ രൂപവത്​കരിക്കുന്നത്​ തീരുമാനിക്കാൻ ജൂലൈയില്‍ പ്രത്യേക യോഗം വിളിക്കും. ജില്ല ശിശുസംരക്ഷണ ഓഫിസര്‍ എം.ജി. ഗീത, വണ്ടന്മേട് പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ ബൈജു ബാബു, നെടുങ്കണ്ടം സി.ഡി.പി.ഒ കെ. പ്രിയകുമാരി, മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍. മനോജ്, ശാന്തന്‍പാറ പൊലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോർജ്​, രാജാക്കാട് ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാക്ഷരത മിഷനില്‍ അധ്യാപക ഒഴിവ് ഇടുക്കി: സംസ്ഥാന സാക്ഷരത മിഷന്‍ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്‌സുകളുടെ ജില്ലയിലെ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. മണിക്കൂര്‍ അടിസ്ഥാനമാക്കിയാണ് പ്രതിഫലം. പൊതുഅവധി ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ക്ലാസ്​. ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍, ഇടുക്കി ജില്ല സാക്ഷരത മിഷന്‍, ജില്ല പഞ്ചായത്ത്, പൈനാവ് പി.ഒ, കുയിലിമല-685603 എന്ന വിലാസത്തില്‍ ജൂണ്‍ 15ന് വൈകീട്ട് അഞ്ചിന് മുമ്പ്​ അപേക്ഷിക്കണം. ഫോൺ: 04862 232294. വികസന സെമിനാര്‍ ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്‍റെ പതിനാലാം പഞ്ചവത്സര പദ്ധതി രൂപവത്​കരണത്തിന്‍റെ ഭാഗമായി വികസന സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ എബി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ വിനോദ് കുമാര്‍, ജിന്‍സി ജോയി, സിന്ധു ജോസ്, മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പ്രജിനി ടോമി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ആന്‍സി തോമസ്, ഉഷ മോഹനന്‍, ബിനോയി വര്‍ക്കി, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോയി തോമസ് കാട്ടുപാലം തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.