ഹെഡ്​വർക്സ്​ ഡാമിൽ കുമിയുന്നത്​ പ്ലാസ്റ്റിക്​ മാലിന്യം

മൂന്നാർ: മഴ കനത്തതോടെ ഹെഡ്​വർക്സ് ഡാമിൽ ഒഴുകിയെത്തിയത്​ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം. ദിവസങ്ങളായി പെയ്യുന്ന മഴയിലാണ് മൂന്നാറിലും പരിസരങ്ങളിലും അലക്ഷ്യമായി നിക്ഷേപിച്ച പ്ലാസ്റ്റിക്​ മാലിന്യം പഴയമൂന്നാറിലെ ഹെഡ്​വർക്സ് ഡാമിൽ ഒഴുകിയെത്തിയത്​. വീടുകൾ, കടകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽനിന്ന്​ പുറത്തേക്ക് കളയുന്നവയും ഇക്കൂട്ടത്തിൽപെടും. രണ്ടുദിവസം കൊണ്ട്, ഇത്രയും വലിയ അളവിൽ പ്ലാസ്റ്റിക്​ മാലിന്യം ഡാമിൽ എത്തിയതോടെ അധികൃതരും ആശങ്കയിലാണ്. ചിത്രം 1 ഹെഡ്​വർക്സ് ഡാമിൽ വന്നടിഞ്ഞ പ്ലാസ്റ്റിക്​ മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.