മുരിക്കാശ്ശേരി: മണൽ വാരാൻ അനുമതി നൽകാത്തതാണ് ഡാമുകൾ പെട്ടെന്ന് നിറയാൻ കാരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആരോപിച്ചു. പൊന്മുടി, കല്ലാർകുട്ടി, കല്ലാർ, മലങ്കര തുടങ്ങിയ ജില്ലയിലെ ഡാമുകൾ പെട്ടെന്ന് നിറയുകയാണ്. ഇതിന് പ്രധാന കാരണം ചളിയും മണ്ണും മണലും വന്നടിഞ്ഞ് ഡാമിന്‍റെ സംഭരണശേഷി കുറയുന്നതാണ്. ഇവ വാരിമാറ്റാൻ അനുമതി നൽകിയാൽ സർക്കാറിന് വരുമാനം ലഭിക്കുകയും ഡാമുകളുടെ സംഭരണശേഷി വർധിക്കുകയും ചെയ്യും. മണൽ ക്ഷാമത്തിനും പരിഹാരമാകും. അതിനാൽ ഡാമുകളിൽനിന്ന് മണൽ വാരാൻ അടിയന്തരമായി സർക്കാർ അനുമതി നൽകണമെന്ന് ഏകോപന സമിതി ആവശ്യപ്പെട്ടു. ജില്ല വർക്കിങ് പ്രസിഡന്‍റ് കെ.ആർ. വിനോദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നജീബ് ഇല്ലത്ത്പറമ്പിൽ, ട്രഷറർ ആർ. രമേശ്, വൈസ് പ്രസിഡന്‍റുമാരായ വി.കെ. മാത്യു, പി.എം. ബേബി, സി.കെ. ബാബുലാൽ, തങ്കച്ചൻ കോട്ടയ്ക്കകം, ആർ. ജയശങ്കർ, സിബി കൊല്ലംകുടിയിൽ, സെക്രട്ടറിമാരായ വി.ജെ. ചെറിയാർ, പി.കെ. ഷാഹുൽഹമീദ്, ഷാജി കാഞ്ഞമല, വി.എസ്. ബിജു, ജോസ് കുഴികണ്ടം, പി.കെ. മാണി, എൻ. ഭദ്രൻ എന്നിവർ സംസാരിച്ചു. പെട്ടിക്കടകൾ നീക്കംചെയ്തു മറയൂർ: പഞ്ചായത്ത് അധികൃതർ പൊലീസ് സംരക്ഷണത്തിൽ ടൗണിലെ പെട്ടിക്കടകൾ മാറ്റി. ടൗണിൽ ഓട അടഞ്ഞതിനാൽ വെള്ളക്കെട്ട് രൂപപ്പെടുകയും മാലിന്യം കെട്ടിക്കിടക്കുകയും ചെയ്ത സാഹചര്യത്തിൽ പെട്ടിക്കടകൾ താൽക്കാലികമായി മാറ്റണമെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഓട വൃത്തിയാക്കിയ ശേഷം ചക്രങ്ങൾ ഘടിപ്പിച്ച പെട്ടിക്കടകൾ സ്ഥാപിക്കാനും അനുവദിച്ചിരുന്നു. എന്നാൽ, ഏഴുദിവസം സമയം കൊടുത്തിട്ടും പെട്ടിക്കട മാറ്റാത്ത സാഹചര്യത്തിൽ വെള്ളിയാഴ്ച പഞ്ചായത്ത് അധികൃതർ പൊലീസ് സംരക്ഷണത്തിൽ പെട്ടിക്കടകൾ നീക്കം ചെയ്യുകയായിരുന്നു. FOTO TDL PETTIKADA മറയൂർ ടൗണിലെ പാതയോരങ്ങളിലെ പെട്ടിക്കടകൾ പഞ്ചായത്ത് അധികൃതർ നീക്കംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.