കർഷക കോൺഗ്രസ് നേതൃസംഗമം

കട്ടപ്പന: കർഷക കോൺഗ്രസ് ജില്ല നേതൃസംഗമവും സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന് സ്വീകരണവും സംഘടിപ്പിച്ചു. എ.ഐ.സി.സി അംഗം അഡ്വ. ഇ.എം ആഗസ്തി ഉദ്​ഘാടനം ചെയ്തു. എല്ലാ നിയോജക മണ്ഡലത്തിലും കാർഷിക സെമിനാറും കർഷകരെ ആദരിക്കലും നടത്താൻ തീരുമാനിച്ചു. ഏലത്തിന്​ 1500 രൂപ തറവില നിശ്ചയിക്കുക, രാസവള വില കുറക്കുക, ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ സമരം സംഘടിപ്പിക്കും. ജില്ല പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ് പടവൻ, ജോസ് മുത്തനാട്ട്, പി.കെ. രാമകൃഷ്ണൻ, പി.എം. വർക്കി, എസ്.കെ. വിജയൻ, ശിവരാമൻ ചെട്ടിയാർ, റോബിൻ മൈലാടി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: കർഷക കോൺഗ്രസ് ജില്ല നേതൃസംഗമം ഇ.എം. ആഗസ്തി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.