എസ്റ്റേറ്റിലെ മരങ്ങൾ മുറിച്ച കേസ്​: സഹോദരങ്ങൾ കീഴടങ്ങി

അടിമാലി: ഏലകൃഷിക്ക് സ്ഥലം ഒരുക്കാൻ എസ്റ്റേറ്റിലെ മരങ്ങൾ മുറിച്ച സംഭവത്തിൽ പ്രതികളായ സഹോദരങ്ങൾ കോടതിയിൽ കീഴടങ്ങി. നിരവത്ത് സൈമൺ, ജോൺസൺ, എൽദോസ് എന്നിവരാണ് കീഴടങ്ങിയത്. കോടതി നിർദേശപ്രകാരം വനം ഉദ്യോഗസ്ഥർ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. കുരിശുപാറയിൽ ഇവരുടെ എസ്റ്റേറ്റിലും വനഭൂമിയിലുമടക്കം 1270 മരങ്ങൾ വെട്ടിയ കേസിലാണ് അറസ്റ്റ്. സംഭവത്തിൽ ഇവരുടെ സഹോരനടക്കം മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം അനുവദിച്ചു. അടിമാലി റേഞ്ച് ഓഫിസർ കെ.വി. രതീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. Idl adi 3 arest ചിത്രം - എസ്റ്റേറ്റിലെ മരം മുറിച്ച സംഭവത്തിൽ പ്രതികളായ സഹോദരങ്ങളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.