മൂന്നാർ: പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ രണ്ടാംവാർഷികദിനമായ ശനിയാഴ്ച ഉറ്റവർ പ്രാർഥനകളുമായി ഒത്തുചേരും. 2020 ആഗസ്റ്റ് ആറിന് രാത്രി 10.30ന് പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളില്‍ ഒന്നായിരുന്നു. കെ.ഡി.എച്ച്.പി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്ത് സ്മരണാജ്ഞലി അര്‍പ്പിക്കും. രാവിലെ ഒമ്പതിന് എല്ലാ എസ്റ്റേറ്റുകളിലും തൊഴിലാളികളുടെ നേതൃത്വത്തില്‍ മൗന പ്രാർഥന നടത്തുന്നുണ്ട്. രാജമലയിലെ സെന്റ് തെരേസാസ് ദേവാലയത്തില്‍ ഉച്ചക്ക് 2.30ന് ദിവ്യബലി അര്‍പ്പിക്കും. പ്രതികൂല കാലാവസ്ഥയിലും മരിച്ചവരുടെ വിദൂരത്തുള്ള ബന്ധുക്കൾ ചടങ്ങിന് എത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.