മരംവീണ്​ വീട്​ തകർന്നു

കട്ടപ്പന: ശക്തമായ കാറ്റിലും മഴയിലും വന്മരം ഒടിഞ്ഞുവീണ് കണ്ണംപടിയിൽ വീട്​ തകർന്നു. കണ്ണംപടി തേക്കുതോട്ടം പാണതോട്ടത്തിൽ ദാസന്റെ വീടാണ് തകർന്നത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ചുവട് ദ്രവിച്ച വേങ്ങമരം വീടിന്​ മുകളിലേക്ക് ചരിഞ്ഞുനിൽക്കുന്നത് രാവിലെയാണ് ശ്രദ്ധയിൽപെട്ടത്. ഉടൻ ദാസനും ഭാര്യ സിന്ധുവും ചേർന്ന് വനംവകുപ്പ് ഓഫിസിലും പഞ്ചായത്ത്​ അംഗത്തെയും അറിയിക്കാൻപോയി. ഇതിന്​ പിന്നാലെയാണ്​ മരംവീണത്​. ഈ സമയം വീട്ടിലുണ്ടായിരുന്ന സിന്ധുവിന്റെ മാതാവ്​ രാധ ശബ്ദംകേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടമുണ്ടായില്ല. റവന്യൂ, വനം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.