തൊടുപുഴ : നഗരസഭ പ്രദേശത്ത് വാക്സിനേഷൻ സൻെററുകൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നവംബർ 9ന് രാവിലെ 12 ന് നഗരസഭയിലെ യു.ഡി.എഫ്. കൗൺസിലർമാർ മുനിസിപ്പൽ ഓഫിസിന് മുന്നിൽ ധർണ നടത്തും. തൊടുപുഴ നഗരത്തിൽ നാല് വാക്സിനേഷൻ സൻെററുകൾ പ്രവർത്തിച്ചിരുന്നെങ്കിലും പലഘട്ടങ്ങളിലായി അവയെല്ലാം അടച്ചു പൂട്ടി. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന ജനങ്ങൾക്കു വാക്സിനേഷൻ സ്വീകരിക്കാൻ ഇപ്പോൾ ഒരു സൻെറർ പോലും ഇല്ല. അയൽ പഞ്ചായത്തുകളിൽ വാക്സിനേഷൻ ഉണ്ടോ എന്നന്വേഷിച്ച് അവിടെയെത്തി വാക്സിൻ സ്വീകരിക്കേണ്ട ഗതികേടിലാണ്. തൊടുപുഴയിൽ വാക്സിനേഷൻ സൻെററുകൾ പൂട്ടിയത് നിരുത്തരവാദിത്തപരവും പ്രതിഷേധാർഹവുമാണെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി. മാസ്റ്റർ പ്ലാനിൻെറ മലയാളം കോപ്പി ലഭ്യമാക്കണം- കേരള കോൺഗ്രസ് തൊടുപുഴ : മുനിസിപ്പാലിറ്റിയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാനിൻെറ മലയാളം കോപ്പി ലഭ്യമാക്കണമെന്ന് കേരള കോൺഗ്രസ് മുനിസിപ്പൽ മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. മലയാളം കോപ്പി ലഭ്യമാകുന്നതുവരെ കരട് പ്രസിദ്ധീകരണത്തിന് മേലുള്ള പരാതി കൊടുക്കുന്നതിനുള്ള തീയതി നീട്ടി വെക്കണം. മലയാള പരിഭാഷ പ്രസിദ്ധീകരിക്കുന്നതുവരെ പദ്ധതി മരവിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ഫിലിപ്പ് ചേരിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. മാത്യു തോട്ടുങ്കൽ, കെ.കെ.ജോസഫ്, മനോഹർ നടുവിലേടത്ത്, എ.എസ്. ജയൻ, എം.കെ. ചന്ദ്രൻ മലേപ്പറമ്പിൽ, പാപ്പച്ചൻ ആനച്ചാലിൽ, പാപ്പച്ചൻ ഇലഞ്ഞിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.