ചെറുതോണി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കെ.എസ്.വൈ.എഫ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ മരംമുറി വനം, ജലവിഭവ മന്ത്രിമാരുടെ അറിവോടെയാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും സമ്മേളനം ആരോപിച്ചു. അനീഷ് ചേനക്കര അധ്യക്ഷത വഹിച്ചു. സി.എം.പി സെക്രേട്ടറിയറ്റ് അംഗം കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്‌തു. കെ.എ. കുര്യൻ, എൽ. രാജൻ, ജോസ് ൈപനാടത്ത്, ബിജു വിശ്വനാഥൻ, ബേക്കർ ജോസഫ്, പി.ബി. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡൻറായി ബി.ടി. മനുവിനെയും സെക്രട്ടറിയായി ടി.എ. അനുരാജിനെയും തെരഞ്ഞെടുത്തു. ---------- ചിത്രങ്ങൾ TDL105 BT manu KSYF കെ.എസ്.വൈ.എഫ് ജില്ല പ്രസിഡൻറ് ബി.ടി. മനു ------ TDL106 anuraj KSYF സെക്രട്ടറി ടി.എ. അനുരാജ് ---------- ലോട്ടറി തിരുത്തി പണംതട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ ചെറുതോണി: സംസ്ഥാന സര്‍ക്കാറിൻെറ ലോട്ടറിയിലെ നമ്പര്‍ തിരുത്തി പണം തട്ടാന്‍ ശ്രമിച്ച കൊന്നക്കാമാലി തെരുവില്‍ വിപിന്‍ പീറ്റര്‍ (24) അറസ്റ്റിൽ. ഞായറാഴ്ച തടിയമ്പാട് മഞ്ഞപ്പാറയിലെ കുറുപ്പിൻെറ ലോട്ടറിക്കടയിലാണ് 1000 രൂപ സമ്മാനമടിച്ചെന്നും തുക മാറിത്തരണമെന്നും ആവശ്യപ്പെട്ട് യുവാവ് എത്തിയത്. പരിശോധനയില്‍ തിരുത്തിയ ടിക്കറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കി. -------- ചിത്രം TDL107 lotery prathi വിപിന്‍ പീറ്റര്‍ ------- ലാപറോസ്കോപിക് ശസ്ത്രക്രിയ കട്ടപ്പന: കട്ടപ്പന സഹകരണ ആശുപത്രിയില്‍ ലാപറോസ്കോപിക് ശസ്ത്രക്രിയ ആരംഭിച്ചു. തുറന്ന ശസ്ത്രക്രിയ ഒഴിവാക്കി താക്കോല്‍ദ്വാര ശസ്ത്രക്രിയയാണിത്. അപ്പന്‍ഡിസൈറ്റിസ്, പിത്താശയത്തിലെ കല്ല്, ഹെരണ്യ, ആര്‍ത്രോസ്കോപ്പി, ഗര്‍ഭപാത്രത്തിലെ മുഴനീക്കല്‍, മൂക്കിൻെറ വളവ് നീക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകളാണ് ലാപറോസ്കോപിക് ഉപയോഗിച്ച് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.