പ്രസിഡൻറി​നെതിരെ പ്രതിഷേധം;​ വാര്‍ഡ്​ അംഗം രാജിക്കൊരുങ്ങുന്നു

നെടുങ്കണ്ടം: വാര്‍ഡ്​ അംഗങ്ങളെ നോക്കുകുത്തിയാക്കി പ്രസിഡൻറ്​ ഭരണം നടത്തുന്നതായി ആരോപിച്ച്​ സി.പി.എമ്മി​ൻെറ വനിത പഞ്ചായത്ത്​ അംഗം രാജിക്കൊരുങ്ങുന്നു. നെടുങ്കണ്ടം പഞ്ചായത്ത്​ അംഗം രമ്യയാണ്​ രാജിക്കത്ത്​ പാർട്ടിക്ക്​ കൈമാറിയത്​. എന്നാല്‍, പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത്​ നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്​. തങ്ങൾ അറിയാതെ പദ്ധതികള്‍ നടപ്പാക്കുകയും ഫണ്ട്്് വിനിയോഗിക്കുകയും ചെയ്യുന്നു എന്നാണ്​ വാര്‍ഡ് അംഗങ്ങളുടെ പരാതി. ഇതിനെതിരെ പല കമ്മിറ്റികളിലും പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ പരാതി പറഞ്ഞിട്ടുണ്ടെങ്കിലും പ്രസിഡൻറ്​ തന്നിഷ്​ടം കാട്ടുന്നതായും ഇവർ പറയുന്നു. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ പ്രദേശം സന്ദര്‍ശിക്കാന്‍ കലക്ടര്‍ എത്തിയപ്പോള്‍ തന്നെ അറിയിച്ചില്ലെന്നും രമ്യക്ക്​ പരാതിയുണ്ട്​. പഞ്ചായത്ത്​ അംഗത്തെ അനുനയിപ്പിച്ച്് രാജി പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം നേതൃത്വം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.