കാടിറങ്ങിയ കൊമ്പൻ ലയങ്ങൾ തകർത്തു

മൂന്നാർ: പുലർച്ചയെത്തിയ ഒറ്റയാൻ വീടുകളും ക്രഷും തകർത്ത് ഭീതി പരത്തി. പെരിയവരൈ എസ്​റ്റേറ്റിലെ ആനമുടി ഡിവിഷനിൽ തിങ്കളാഴ്ച പുലർച്ച എത്തിയ കൊമ്പനാനയാണ് മണിക്കൂറുകളോളം ജനങ്ങളെ ഭീതിയിലാക്കിയത്. പുലർച്ച നാലരയോടെയാണ് ആനമുടിയിലെ ലയങ്ങൾക്ക് സമീപം ഒറ്റയാൻ എത്തിയത്. വീടുകളുടെ ഭിത്തിയും മേച്ചിൽ ഓടുകളും തകർക്കാൻ തുടങ്ങിയപ്പോഴാണ് താമസക്കാർ സംഭവം അറിയുന്നത്. ഭയന്നുവിറച്ച് വീടുകളിൽ കഴിഞ്ഞ തൊഴിലാളികൾ മണിക്കൂറുകൾക്ക് ശേഷം ആന മടങ്ങിയതോടെയാണ് പുറത്തിറങ്ങിയത്. ആനമുടി ഡിവിഷനിലെ തൊഴിലാളികളായ മുനിയമ്മയുടെയും ജോണി​ൻെറയും വീടുകൾ കുത്തിയും തള്ളിയും തകർത്തു. വീട്ടിലുള്ളവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതിനു സമീപത്തെ രാമരാജി​ൻെറ കൃഷിത്തോട്ടവും പൂർണമായും നശിപ്പിച്ചു. തൊഴിലാളികളുടെ ചെറിയ കുട്ടികളെ സംരക്ഷിക്കുന്ന ക്രഷും തകർത്തു. തോട്ടങ്ങളിലും സമീപകാടുകളിലും മാത്രമെത്തിയിരുന്ന ആനകൾ വീടുകളിലേക്ക് എത്തിയതോടെ തൊഴിലാളികൾ ഭീതിയിലാണ്. ----------- ചിത്രം 1 പെരിയവരൈ എസ്​റ്റേറ്റിലെ ആനമുടി ഡിവിഷനിൽ ആന തകർത്ത തൊഴിലാളി ലയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.