തമിഴ്​നാടിന് ജലംനൽകി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം -ക്രൈസ്തവ സംയുക്ത സമിതി

കട്ടപ്പന: തമിഴ്നാടിന് ജലംനൽകി കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ക്രൈസ്തവ സംയുക്ത സമിതി പ്രാർഥന യജ്ഞം ആവശ്യപ്പെട്ടു. വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ സമിതിയുടെ സഹകരണത്തോടെ എക്ലീഷിയ യുനൈറ്റഡ് ഫോറത്തി​ൻെറ ആഭിമുഖ്യത്തിലാണ്​ ഏകദിന പ്രാർഥന യജ്ഞം സംഘടിപ്പിച്ചത്​. ജനലക്ഷങ്ങളുടെ ജീവന്​ ഭീഷണിയായ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം സാധ്യമാക്കണം. ഫാ. ജോൺസൺ തേക്കടിയിൽ അധ്യക്ഷതവഹിച്ചു. പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. ജസ്​റ്റിൻ പള്ളിവാതുക്കൽ പ്രമേയം അവതരിപ്പിച്ചു. ഫാ. വർഗീസ് കുളംപള്ളിൽ, ഫാ. സെബാസ്​റ്റ്യൻ വെച്ച്​ കരോട്ട്, മുല്ലപ്പെരിയാർ സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേൽ, കൺവീനർ കെ.എൻ. മോഹൻ ദാസ്, ഡി.സി.സി പ്രസിഡൻറ്​ സി.പി. മാത്യു, ജനറൽ സെക്രട്ടറി സോണു അഗസ്​റ്റിൻ, ഗിന്നസ് സുനിൽ ജോസഫ്, ഡോ. ജോൺസൺ വി. ഇടിക്കുള, ഡോ. ജോർജ് വർഗീസ്, സി.എസ്.ഐ ജില്ല ചെയർമാൻ ഫാ. ജസ്​റ്റിൻ മണി, പാസ്​റ്റർ ജയിംസ് പാണ്ടനാട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.