ലീഗിൻെറ നേതൃത്വത്തിൽ വഖഫ് കൊള്ള –ഐ.എൻ.എൽ തൊടുപുഴ: വഖ്ഫ് ഭൂമിയിൽ മുസ്ലിം ലീഗിൻെറ നേതൃത്വത്തിൽ വ്യാപക കൊള്ളയാണ് നടക്കുന്നതെന്ന് ഐ.എൻ.എൽ ജില്ല പ്രസിഡൻറ് എം.എം. സുലൈമാൻ. ബോർഡിൽ ലീഗ് നിയമിച്ച ഉദ്യോഗസ്ഥരും കൂട്ടുകച്ചവടത്തിൽ പ്രതികളാണ്. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകും. നഷ്ടപ്പെട്ട വഖ്ഫ് സ്വത്തുക്കൾ കണ്ടെത്താൻ ഓരോ ജില്ലയിലും സ്പെഷൽ ഓഫിസർമാരെ നിയമിക്കണം. വെട്ടിപ്പുകൾ പിടിക്കപ്പെടുമെന്ന ഭയമാണ് പി.എസ്.സി നിയമനത്തെ ലീഗ് എതിർക്കാൻ കാരണമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഡി.എല്‍.എഡ് കോഴ്‌സ് പ്രവേശനം തൊടുപുഴ: ജില്ലയിലെ ഗവണ്‍മെന്റ്/അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2021-23 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ www.ddeidukki.in എന്ന വെബ്‌സൈറ്റിലും www.dietidukki.in വെബ്‌സൈറ്റിലും ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ടവരുടെ നേര്‍കൂടിക്കാഴ്ച 22ന് രാവിലെ 10ന് തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളില്‍ നടക്കും. കൂടിക്കാഴ്ച സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഹാജരാക്കണം. ഗതാഗതം നിരോധിച്ചു പീരുമേട്: മുറിഞ്ഞപുഴ- പാഞ്ചാലിമേട്- കണയങ്കവയല്‍ റോഡില്‍ ടാറിങ് ജോലി നടക്കുന്നതിനാല്‍ ഗതാഗതം 20 മുതല്‍ 24 വരെ അഞ്ച് ദിവസത്തേക്ക് നിരോധിച്ചു. ഈ വഴിയിലൂടെ പോകേണ്ട യാത്രക്കാര്‍ മുറിഞ്ഞപുഴയില്‍നിന്ന് ചെറുവള്ളിക്കുളം കവലയിലെത്തി കോട്ടൂര്‍- ചെറുവള്ളിക്കുളം- കണയങ്കവയല്‍ വഴി തിരിഞ്ഞുപോകണമെന്ന് പീരുമേട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഭാഗം അസി. എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.