മൂലമറ്റം: കെ.എസ്.ഇ.ബിയുടെ സ്വിച്ച്‌യാർഡിന് സമീപത്തെ പശമരത്തിലെ പെരുന്തേനീച്ചക്കൂട് പ്രദേശത്തിന് ഭീഷണിയാകുന്നു. ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിവിടം. ഇവിടെ പാഴ്മരത്തിലാണ് തേനീച്ചക്കൂടുകൾ രൂപപ്പെട്ടിരിക്കുന്നത്. ഉയർന്ന പ്രദേശമായതിനാൽ പരുന്ത് അടക്കമുള്ള പക്ഷികൾ കൂട് തകർക്കാനും പ്രദേശത്ത് പെരുന്തേനീച്ചയുടെ ആക്രമണത്തിനും കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒട്ടേറെ ജീവനക്കാർ ജോലി നോക്കുന്ന സ്വിച്ച് യാർഡിന് സമീപമാണ് കൂടുകൾ. ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ അധികാരികളെ കണ്ടെങ്കിലും നടപടിയായിട്ടില്ല. കൂടുകൾ ഒഴിവാക്കി പ്രദേശത്തെ അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.