തൊടുപുഴ: വൈദ്യുതി കണക്ഷൻ ലഭിക്കാനുണ്ടായ കാലതാമസം കാരണമാണ് വാഗമൺ കുടിവെള്ള പദ്ധതി യഥാസമയം പ്രവർത്തന ക്ഷമമാക്കാൻ കഴിയാതെ പോയതെന്ന് ഏലപ്പാറ ഗ്രാമപഞ്ചായത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വാഗമൺ കുടിവെള്ള പദ്ധതി പ്രവർത്തനക്ഷമമാക്കണമെന്ന കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ് നടപ്പാക്കി സമർപ്പിച്ച വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. 5,45,970 രൂപ മുടക്കി നിർമിച്ച കുടിവെള്ള പദ്ധതിക്ക് വൈദ്യുതി കണക്ഷൻ നൽകാൻ 26,999 രൂപയുടെ എസ്റ്റിമേറ്റ് വൈദ്യുതി ബോർഡ് സമർപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പഞ്ചായത്ത് തുക ഒടുക്കി. പട്ടയം ലഭിക്കാത്ത നൂറ്റമ്പതോളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കൈതപ്പതാൽ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനാണ് ഇതോടെ പരിഹാരമായത്. 17 വർഷം മുമ്പാണ് വാഗമൺ കുടിവെള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. വാഗമൺ കൈതപ്പതാൽ സ്വദേശി എൽ. യേശുദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. മനുഷ്യാവകാശ കമീഷൻ സിറ്റിങ് തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ശനിയാഴ്ച രാവിലെ പത്തരക്ക് തൊടുപുഴ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തുമെന്ന് കമീഷൻ അറിയിച്ചു. റൈസ് പരിശീലന പരിപാടി ഉദ്ഘാടനം 28ന് തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള റൈസ് പദ്ധതിയുടെ ഭാഗമായി സിവിൽ സർവിസ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളുടെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച 11ന് കട്ടപ്പന സെന്‍റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു നിർവഹിക്കും. ഇടുക്കി കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും. കാർട്ടൂണിസ്റ്റ് ജി. ജിതേഷ്, എ.എൽ.എസ് ഗ്രൂപ് ചെയർമാൻ ജോജോ ജോസഫ്, ജിയോജിത് ചെയർമാൻ സി.ജെ. ജോർജ്, പ്രഫ. ജോസുകുട്ടി കെ. ഒഴുകയിൽ തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.