കത്തോലിക്ക കോൺഗ്രസ് കർഷക ജില്ല കൺവെൻഷൻ

കട്ടപ്പന: കാർഷിക കടം ഈടാക്കുന്നതിന്​ ജില്ലയിൽ ബാങ്കുകളുടെ ജപ്തി നടപടിക്കെതിരായ പ്രക്ഷോഭത്തിന്​ മുന്നോടിയായി കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കത്തോലിക്ക കോൺഗ്രസ് കർഷക ജില്ല കൺവെൻഷൻ മാർച്ച് ഒന്നിന് വൈകീട്ട്​ നാലിന് വാഴത്തോപ്പ് സെന്‍റ്​ ജോർജ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്​ഘാടനം ചെയ്യും. 2018ലെ പ്രളയം, കോവിഡ് തുടങ്ങി തുടർച്ചയായ പ്രതിസന്ധികൾ നേരിടേണ്ടിവന്ന കർഷകരോടുള്ള ബാങ്കുകളുടെ നടപടിക്കെതിരായ സമരപരിപാടികൾ കൺവെൻഷൻ ചർച്ച ചെയ്യും. കടം ഈടാക്കുന്നതിന് ഹൈറേഞ്ചിൽ മാത്രം പതിനായിരത്തിലധികം കർഷകർക്ക് വിവിധ ബാങ്കുകൾ നോട്ടീസ് അയച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൺവെൻഷൻ. കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്‍റ്​ ജോർജ് കോയിക്കൽ അധ്യക്ഷത വഹിക്കും. സംസ്ഥാന കർഷക കടാശ്വാസ കമീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് കെ. എബ്രഹാം മാത്യു മുഖ്യപ്രഭാഷണം നടത്തും. കർഷകരുടെ ഒപ്പുശേഖരണവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.