കട്ടപ്പന: കഞ്ചിയാര്‍ പഞ്ചായത്തിലെ പേഴുംകണ്ടം ഭാഗത്ത് കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങിയത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി. പ്രദേശത്ത് ആവശ്യമായ ഫോറസ്‌റ്റ് വാച്ചര്‍മാരെ നിയോഗിക്കണമെന്നും വൈദ്യുതിവേലി ഉള്‍പ്പെടെ നിര്‍മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സി.പി.ഐ കാഞ്ചിയാര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടാനകള്‍ നാശനഷ്ടം വിതച്ച സ്ഥലങ്ങൾ ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിൻ സന്ദർശിച്ചു. സി.പി.ഐ കാഞ്ചിയാര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി രാജേഷ് ദാസ്, സി.പി.എം ലോക്കല്‍ സെക്രട്ടറിമാരായ വി.വി. ജോസ്, കെ.സി. ബിജു, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.വി. കുര്യന്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.