പെരുന്നാൾ ദിനത്തിൽ എ.ടി.എമ്മുകൾ കാലി; നട്ടംതിരിഞ്ഞ് സഞ്ചാരികൾ

കുമളി: പെരുന്നാളിനോട്​ അനുബന്ധിച്ച അവധി ദിനങ്ങൾ ആഘോഷിക്കാൻ തേക്കടിയിലെത്തിയ സഞ്ചാരികളെ നട്ടംതിരിച്ച് ബാങ്കുകളുടെ അനാസ്ഥ. ചൊവ്വാഴ്ച പെരുന്നാൾ ദിനത്തിൽ പണം എടുക്കാനായി ടൗണിലെ എ.ടി.എമ്മുകളിലെത്തിയ സഞ്ചാരികൾക്ക് നിരാശയായിരുന്നു ഫലം. ടൗണിൽ ബസ്​സ്റ്റാൻഡിനുള്ളിലെ കേരള ബാങ്ക്, സമീപത്തെ എസ്.ബി.ഐ എ.ടി.എം, ഒന്നാം മൈലിലെ എ.ടി.എമ്മുകൾ എന്നിവയിലൊന്നും പണം ഉണ്ടായിരുന്നില്ല. ഇതോടെ, ഹോട്ടലുകളിലും ലോഡ്ജുജുകളിലും താമസിച്ചിരുന്ന സഞ്ചാരികൾക്കും പെരുന്നാൾ ദിനത്തിൽ വിവിധ ആവശ്യങ്ങൾക്കായി എ.ടി.എമ്മിൽനിന്ന്​ പണം എടുക്കാനെത്തിയവർക്കും നിരാശരായി മടങ്ങേണ്ടിവന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.