രാജകുമാരി സഹകരണ ബാങ്ക്​ ഭരണസമിതി അധികാരമേറ്റു

അടിമാലി: രാജകുമാരി സർവിസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി അധികാരമേറ്റു. മുൻ വർഷങ്ങളിൽ കോൺഗ്രസ് പ്രതിനിധി പ്രസിഡന്‍റും കേരള കോൺഗ്രസ് എം പ്രതിനിധി വൈസ് പ്രസിഡന്‍റുമായിട്ടായിരുന്നു ഭരണം. ഇത്തവണ കേരള കോൺഗ്രസ് ഇടതുപക്ഷത്തേക്ക് മാറിയാണ് മത്സരിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ കൂട്ടി മത്സരിച്ച യു.ഡി.എഫ് മുഴുവൻ സീറ്റിലും വിജയിച്ചു. പ്രസിഡന്‍റായി കോൺഗ്രസിലെ ബോസ് പുത്തയത്ത്, വൈസ് പ്രസിഡന്‍റായി കേരള കോൺഗ്രസിലെ. പി.പി. ജോയി എന്നിവരെയാണ് തെരഞ്ഞെടുത്തത്. അനുമോദന സമ്മേളനത്തിൽ മുൻ പ്രസിഡന്‍റ്​ പി.ആർ. സദാശിവൻ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എം.ജെ. കുര്യൻ, കൺവീനർ ബെന്നി തുണ്ടത്തിൽ, എം.പി. ജോസ്, സിബി, ജയിംസ് തെങ്ങുംകുടി, കൊച്ചുത്രേസ്യ പൗലോസ്, ടി.എം. ബാപ്പുട്ടി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.