നെടുങ്കണ്ടം: ഭവനരഹിതരായ ആയിരക്കണക്കിന് ആളുകള്‍ ലൈഫ് ഭവന നിർമാണ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച് രണ്ടു വര്‍ഷമായിട്ടും പഞ്ചായത്തുകളില്‍ അന്തിമലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥതലത്തിലുള്ള പരിശോധന രണ്ടുഘട്ടമായി നടന്നിട്ടും ലിസ്റ്റ് വൈകുന്നതില്‍ ദുരൂഹതയുള്ളതായാണ് ആരോപണം. ഇതോടെ ഭവനരഹിതരായ പാവപ്പെട്ട ജനങ്ങള്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഈ മഴക്കാലത്തും കഴിയില്ല എന്നതാണ് സ്ഥിതി. പട്ടിക വൈകുന്നത് സര്‍ക്കാറിന്‍റെ അലംഭാവം മൂലമാണെന്ന് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തതും താൽപര്യമില്ലാത്തതുമായ കെ-റെയില്‍പോലുള്ള പദ്ധതികള്‍ക്കുവേണ്ടി കല്ലിടുന്നതിനും പൊലീസിനെ വിന്യസിക്കുന്നതിനുമായി ലക്ഷങ്ങള്‍ ചെലവാക്കുന്ന സര്‍ക്കാര്‍ ഭവനരഹിതരെ മറന്നുപോകുന്നത് പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്‍റ് ജോജി ഇടപ്പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജോസ് പൊട്ടംപ്ലാക്കല്‍, ബേബി പതിപ്പള്ളി, ഒ.ടി. ജോണ്‍, എം.ജെ. കുര്യന്‍, ടി.വി. ജോസുകുട്ടി, ജോയി കണിയാംപറമ്പില്‍, ബിജു ആക്കാട്ടുമുണ്ട, സിബി കൊച്ചുവള്ളാട്ട്, തോമസ് കടൂത്താഴെ, സണ്ണി പട്ട്യാലില്‍, ഫിലിപ്പ് കലയത്തുംകുഴി, ജോയി നമ്പുടാകത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.