നെടുങ്കണ്ടം: ഉടുമ്പന്‍ചോല വിമർശനം. താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ശക്തമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, മായം കലര്‍ന്ന പച്ചമീന്‍ ഉള്‍പ്പെടെ ഭക്ഷ്യ വസ്തുക്കളുടെ വില്‍പന പൊടിപൊടിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുന്ന വില്‍പനശാലയുടെയോ ഉടമകളുടെയോ വിവരങ്ങളും തുടര്‍നടപടികളും വെളിപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. പഴകിയതും രാസവസ്തുക്കള്‍ അടങ്ങിയതുമായ പച്ചമീന്‍ മാത്രമല്ല പഴക്കം ചെന്ന ഇറച്ചിയും ഹോട്ടലുകളില്‍ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണവും വില്‍പന നടത്തുന്നതായും പറയുന്നു. രാസവസ്തുക്കള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും വിപണിയിൽ സുലഭമാണ്. തൂക്കുപാലം മേഖലയില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ കൂട്ടത്തോടെ ചാകുകയും മീന്‍കറി കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് ഗുണനിലവാരം കുറഞ്ഞ മീനും ഇറച്ചിയുമടക്കം ഭക്ഷ്യവസ്തുക്കള്‍ അതിര്‍ത്തി കടത്തിക്കൊണ്ടുവന്ന് വില്‍ക്കുന്നതിനെതിരെ നിരവധി പേര്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.