ഓട നിർമിച്ചില്ല; ടാറിങ് പൊളിഞ്ഞുതുടങ്ങി

മൂലമറ്റം: റോഡ് ടാർ ചെയ്തെങ്കിലും വശങ്ങളിൽ ഓട നിർമിക്കാത്തതിനാൽ പൊളിഞ്ഞുതുടങ്ങി. ഏപ്രിലിൽ ടാറിങ് പൂർത്തിയായ മൂലമറ്റം-കോട്ടമല റോഡാണ്​ ഒറ്റമഴയിൽ പൊളിഞ്ഞത്. റോഡരികിൽ മഴക്കാലത്ത് ഒട്ടേറെ നീർചാലുകൾ പ്രത്യക്ഷമാകും. ഈ വെള്ളം ഒഴുകിപ്പോകുന്നതിന് ഇവിടെ ഓടകൾ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് പൊതുമരാമത്ത് അധികൃതർ ചെവിക്കൊണ്ടില്ല. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, ഒരു മഴക്കാലം കൂടി അതിജീവിക്കാൻ റോഡിന് ആകില്ലെന്ന ഭീതിയിലാണ് പ്രദേശവാസികൾ. tdl mltm7 ഓട നിർമിക്കാത്തതിനെ തുടർന്ന് മഴവെള്ളപ്പാച്ചിലിൽ ടാറിങ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.