പോക്​സോ കേസിൽ 10 വർഷം തടവ്​

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 10 വർഷം തടവും 50,000 രൂപ പിഴയും. വണ്ടിപ്പെരിയാർ ഡൈമുക്ക് എട്ടേക്കർ ഭാഗത്ത് പുതുവൽ വീട്ടിൽ ഭാഗ്യനാഥനെയാണ്​ (46) കട്ടപ്പന അതിവേഗ പോക്​സോ കോടതി ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. അന്ന് വണ്ടിപ്പെരിയാർ എസ്.ഐ ആയിരുന്ന ബ്രിജിത്ത് ലാലിനായിരുന്നു അന്വേഷണച്ചുമതല. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി. ഫോട്ടോ.ഭാഗ്യനാഥൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.