കട്ടപ്പന: കൃഷിയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയ 12 കാട്ടുപന്നിക്കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടി. കട്ടപ്പന നരിയമ്പാറ ഏഴിലക്കുന്നേൽ ജോസിന്റെ കൃഷിയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പന്നിക്കുഞ്ഞുങ്ങൾ വീണത്. തള്ളയും കുഞ്ഞുങ്ങളും ഒരുമിച്ച് പോകുന്നതിനിടെ വീണതാകാമെന്ന് സംശയിക്കുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ഇവയെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. കൃഷിയിടത്തിൽ എത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതിയുള്ളതിനാലാണ് ഇവയെ കൊന്നത്. തുടർന്ന് മണ്ണെണ്ണ ഒഴിച്ച് ഇറച്ചി ഉപയോഗശൂന്യമാക്കിയ ശേഷം കുഴിച്ചുമൂടി. ബുധനാഴ്ച രാവിലെ കൃഷിയിടത്തിൽ പുല്ല് ചെത്താൻ പോയവരാണ് കിണറ്റിൽ പന്നിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പ്രദേശത്ത് അടുത്ത നാളിൽ കാട്ടുപന്നിശല്യം വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.