വനം വകുപ്പ് ഓഫിസ്​ മാര്‍ച്ച്​ 14ന്​

കട്ടപ്പന: നഗരസഭയുടെ ജനവാസ മേഖലയില്‍നിന്ന്​ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള വനംവകുപ്പിന്‍റെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്​ ഈ മാസം14ന് രാവിലെ 11ന് കട്ടപ്പന വനം വകുപ്പ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന്​ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൾ അറിയിച്ചു. നഗരസഭയുടെ 31, 33, 34 വാര്‍ഡുകളിലെ സി.എച്ച്.ആറില്‍ ഉള്‍പ്പെടുന്ന പ്രദേശം സംരക്ഷിത വനം അല്ല. എന്നാൽ, സംരക്ഷിത വനമെന്ന് പറഞ്ഞ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ജനവാസ മേഖലയില്‍നിന്ന്​ ആളുകളെ കുടിയൊഴിപ്പിക്കാനുള്ള വനം വകുപ്പ്​ നീക്കം പ്രതിഷേധാര്‍ഹമാണെന്ന്​ അവർ പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു, മണ്ഡലം പ്രസിഡന്‍റ്​ കെ.എസ്. സജീവ്, എ.എം. സന്തോഷ്, റോയി ഇല്ലിക്കാമുറി, ബിജു ആനക്കല്ലില്‍, ബിനോയ് ആനക്കല്ലില്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.