കട്ടപ്പന: ഉപ്പുതറ- രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ആദിവാസി മേഖലയിൽ സന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രധാന ആദിവാസി മേഖലയായ മേമാരിയുടെ ഏറ്റവും വലിയ പ്രതിസന്ധിയാണ് യാത്ര യോഗ്യമല്ലാത്ത റോഡുകൾ. റോഡ് വികസനത്തിനാണ് എസ്.ടി ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ അനുവദിച്ചത്. മേഖലയിലെ വികസന സാഹചര്യങ്ങൾ മനസ്സിലാക്കാനായിരുന്നു എം.പിയുടെ സന്ദർശനം. തുടർന്ന് കണ്ണമ്പടിയിൽ റെയിൻബോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന എ.പി.ജെ. അബ്ദുൽ കലാം മെഗാ ക്വിസ് മത്സരത്തിൽ സമ്മാനാർഹമായ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കണ്ണംപടി ഗവ. സ്കൂളിൽനിന്ന് ആദ്യമായി എൽ.എസ്.എസ് സ്കോളർഷിപ്പിന് അർഹയായ വൈഗ സോമരാജന് മെമന്റോ സമ്മാനിച്ചു. എം.പിക്കൊപ്പം ഡി.സി.സി സെക്രട്ടറിമാരായ അരുൺ പൊടിപാറ, ജോർജ് ജോസഫ് കാണാകാലിയിൽ, മണ്ഡലം പ്രസിഡന്‍റ് ജോർജ് ജോസഫ് കൂറുമ്പുറം, പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് ദേവസ്യ, പി.ആർ. രശ്മി തുടങ്ങിയവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.