ഇടുക്കി: ജില്ലയില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 വെള്ളാന്താനം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വാര്‍ഡ് നാല് ചേമ്പളം, ഇടമലക്കുടി പഞ്ചായത്തിലെ വാര്‍ഡ് 11ആണ്ടവന്‍കുടി എന്നീ വാര്‍ഡുകളില്‍ മേയ് 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഒരുക്കം പൂര്‍ത്തിയായതായി കലക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ ജീവനക്കാര്‍ പ്രസ്തുത വാര്‍ഡുകളിലെ വോട്ടെറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ സ്വന്തം പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കും. ഉപതെരഞ്ഞെടുപ്പ് ദിനമായ 17ന് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇൗ വാര്‍ഡുകളില്‍ മേയ് 15 വൈകീട്ട് ആറ് മുതല്‍ വോട്ടെണ്ണല്‍ ദിനമായ മേയ് 18വരെ മദ്യഷാപ്പുകളും ബിവറേജസ്, മദ്യവിൽപനശാലകളും അടച്ചിടാൻ കലക്ടര്‍ ഉത്തരവിട്ടു. ആധാരം ഓഫിസുകൾക്ക് നാളെ അവധി തൊടുപുഴ: ആധാരം എഴുത്ത് അസോസിയേഷന്‍ 23ാം സംസ്ഥാന സമ്മേളനം മേയ് 12, 13, 14 തീയതികളില്‍ കൊല്ലത്ത് നടക്കുന്നതിനാല്‍ വെള്ളിയാഴ്ച ഇടുക്കി ജില്ലയിലെ ആധാരം എഴുത്ത് ഓഫിസുകള്‍ക്ക് ആവധി ആയിരിക്കുമെന്ന് ജില്ല പ്രസിഡന്‍റ് ടി.എസ്. ഷംസുദ്ദീന്‍ സെക്രട്ടറി പി. അനൂപ് എന്നിവര്‍ അറിയിച്ചു. റോഡ് സുരക്ഷാ ബോധവത്കരണം കരിമണ്ണൂർ: കരിമണ്ണൂർ ജനമൈത്രി പൊലീസ് നേതൃത്വത്തിൽ ജനമൈത്രി യാത്ര സുരക്ഷ എന്ന പേരിൽ കരിമണ്ണൂർ പഞ്ചായത്തിലെ ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്കായി റോഡ് സുരക്ഷ നിയമം, യാത്രക്കാരോടുള്ള പെരുമാറ്റം, ഡ്രൈവർമാർക്കുള്ള അവകാശങ്ങൾ, നിയമ പരിരക്ഷകൾ, ലഹരി ഉപയോഗം, ലഹരികടത്ത്, കുടുംബസുരക്ഷ, കുടുംബ ബജറ്റിങ് തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടത്തി. കരിമണ്ണൂർ പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ പി.എൻ. ദിനേശ് ക്ലാസ് എടുത്തു. ബീറ്റ് ഓഫിസർമാരായ ടി.എസ്. ജമാൽ, പി.എ. ഷെരീഫ്, കെ.വി. ജിബിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.