95 കര്‍ഷകര്‍ക്ക് കൃഷിനാശം നേരിട്ടു തൊടുപുഴ: കഴിഞ്ഞ അഞ്ചു ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും ജില്ലയിലുണ്ടായത് 92.86 ലക്ഷത്തിന്റെ കൃഷിനാശം. 61.1 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. ഏഴു ബ്ലോക്കുകളിലായി 695 കര്‍ഷകര്‍ക്ക് കൃഷിനാശം നേരിട്ടു. പീരുമേട് ബ്ലോക്കിലാണ് കൂടുതൽ നഷ്ടം ഉണ്ടായത്. 29.20 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് ഇവിടെ നശിച്ചത്. 313 കര്‍ഷകര്‍ക്ക് വിള നാശമുണ്ടായി. അടിമാലി ബ്ലോക്കിൽ 5.28 ഹെക്ടർ കൃഷി നശിച്ചതിലൂടെ 5.42 ലക്ഷം രൂപയുടെ നഷ്ടമാണ് 27 കര്‍ഷകര്‍ക്കുണ്ടായത്. ദേവികുളത്ത് 10.24 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായി. 105 കര്‍ഷകരെ ബാധിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇളംദേശം ബ്ലോക്കിൽ 11 കര്‍ഷകര്‍ക്കായി 59,000 രൂപയുടെ നഷ്ടമുണ്ടായി. ഇടുക്കി ബ്ലോക്കിൽ 2.68 ഹെക്ടർ കൃഷി നശിച്ചതിലൂടെ 107 കര്‍ഷകര്‍ക്കും കട്ടപ്പന ബ്ലോക്കിൽ 13.46 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതിലൂടെ 110 കര്‍ഷകർക്കും നഷ്ടമുണ്ടായി. തൊടുപുഴ ബ്ലോക്കിൽ 22 കര്‍ഷകർക്കായി 1.18 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. കഴിഞ്ഞ ഒന്നു മുതൽ വെള്ളിയാഴ്ച വരെയുണ്ടായ മഴയിലാണ് ഇത്രയും നാശം നേരിട്ടത്. കാലവര്‍ഷം ആരംഭിച്ചതു മുതൽ ജില്ലയിൽ കോടികളുടെ കൃഷിനാശമുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്ക്. ഓണം വിളവെടുപ്പിനായി കൃഷി ചെയ്തിരുന്ന വാഴയും മറ്റും വ്യാപകമായി കാറ്റിലും മഴയിലും നശിച്ചു. കൃഷി നാശമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വൈദ്യുതി വിളക്കുകളില്ല; പ്രതിഷേധവുമായി പഞ്ചായത്തംഗം കട്ടപ്പന: മുല്ലപ്പെരിയാർ തുറന്നുവിട്ട സാഹചര്യത്തിലും പെരിയാർ തീരങ്ങളിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാത്തതിലും അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിലും പ്രതിഷേധിച്ച് ഉപ്പുതറ പഞ്ചായത്ത് അംഗം സാബു വേങ്ങേവേലിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പു നടത്തി. മുല്ലപ്പെരിയാർ ഭീഷണി നേരിടുന്ന വർഷകാലത്ത് പെരിയാർ തീരങ്ങളിലെ വഴിവിളക്കുകൾ തെളിയിക്കുന്നതും എസ്റ്റേറ്റ് റോഡുകൾ എപ്പോഴും തുറന്നിടുന്നതും പതിവായിരുന്നു. എന്നാൽ, ഈ വർഷം ഇതുണ്ടായില്ല. രാത്രി വൈദ്യുതി തടസ്സം പതിവാണ്. പഞ്ചായത്ത് ലൈറ്റുകൾ വാങ്ങി നൽകിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഇത് സ്ഥാപിക്കാൻ നടപടി ഉണ്ടായില്ല. ജീവനക്കാരുടെ കുറവും വർഷകാലത്തെ അധിക ജോലിയുമാണ് വൈകാൻ കാരണമെന്ന് കെ.എസ്.ഇ.ബി അസി. എൻജിനീയർ പറഞ്ഞു. സംഭവത്തിൽ ഇടപെട്ട കലക്ടർ ഉടൻ വൈദ്യുതി വിളക്ക് സ്ഥാപിക്കാൻ നിർദേശം നൽകി. കലക്ടറുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ രാവിലെ 10ന് തുടങ്ങിയ കുത്തിയിരിപ്പ് സമരം രണ്ടുമണിയോടെ അവസാനിപ്പിച്ചു. TDL KUTHIYIRUPPU ഉപ്പുതറ പഞ്ചായത്ത് അംഗം സാബു വേങ്ങേവേലിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.