വീണ്ടും കൈക്കൂലി ആരോപണം നാണക്കേടിൽ അടിമാലി പൊലീസ്​

അ​ടി​മാ​ലി: പൊ​ലീ​സി​നെ​തി​രെ വീ​ണ്ടും കൈ​ക്കൂ​ലി ആ​രോ​പ​ണവും നടപടിയും വന്നതോടെ നാണക്കേടിൽ അടിമാലി പൊലീസ്​ സ്​റ്റേഷൻ. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ക​ഞ്ചാ​വ് ബീ​ഡി ക​ണ്ടെ​ത്തി​യ കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ഹൈ​വേ പൊ​ലീ​സ് 36,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ആ​ക്ഷേ​പ​ത്തി​ൽ എസ്​.ഐ അടക്കം മൂന്ന്​ പൊലീസുകാർക്കാണ്​ സസ്​പെൻ ലഭിച്ചിരിക്കുന്നത്​.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മൂ​ന്നാ​ർ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​റ് അം​ഗ സം​ഘ​ത്തി​ന്‍റെ വാ​ഹ​നം ഹൈ​വേ പൊ​ലീ​സ് വാ​ള​റ​യി​ൽ​വെ​ച്ച് പ​രി​ശോ​ധി​ച്ചു. ഒ​രു ക​ഞ്ചാ​വ് ബീ​ഡി​യും മു​ന്തി​യ ഇ​നം ഫോ​ൺ, ടാ​ബ് എ​ന്നി​വ​യും ക​ണ്ടെ​ത്തി. ക​ഞ്ചാ​വ് ബീ​ഡി കേ​സാ​കാ​തി​രി​ക്കാ​ൻ പൊ​ലീ​സ് 36,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി.

പ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ മൂ​ന്ന് പേ​രെ പി​ടി​ച്ചു​നി​ർ​ത്തി മ​റ്റു​ള്ള​വ​രെ ടാ​ബ് വി​റ്റ് പ​ണം വാ​ങ്ങി വ​രാ​ൻ അ​ടി​മാ​ലി​ക്ക് തി​രി​കെ അ​യ​ച്ചു. മൂ​ന്നു​പേ​ർ അ​ടി​മാ​ലി​ക്ക് വ​രും വ​ഴി മ​റ്റൊ​രു പൊ​ലീ​സ് സം​ഘ​ത്തി​ന്‍റെ മു​ന്നി​ൽ​പെ​ട്ടു. സം​ഭ​വം ഇ​വ​രോ​ട് പ​റ​ഞ്ഞു. ഇ​വ​ർ നി​ർ​ദേ​ശി​ച്ച​ത് അ​നു​സ​രി​ച്ച് യു​വാ​ക്ക​ൾ ടാ​ബ് വി​ൽ​ക്കാ​തെ തി​രി​കെ ഹൈ​വേ പൊ​ലീ​സി​ന്റെ അ​ടു​ക്ക​ൽ എ​ത്തി.

പ​ണം ല​ഭി​ക്കി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പൊ​ലീ​സ് അ​ഞ്ച് കേ​സു​ക​ൾ വാ​ഹ​ന​ത്തി​നും യു​വാ​ക്ക​ൾ​ക്കും എ​തി​രെ എ​ടു​ത്ത് ഇ​വ​രെ പ​റ​ഞ്ഞു​വി​ട്ടു. ഫോ​ണി​ൽ സ​ന്ദേ​ശം വ​ന്ന​പ്പോ​ഴാ​ണ് വ​ലി​യ പി​ഴ ചു​മ​ത്തി​യ​താ​യി യു​വാ​ക്ക​ൾ അ​റി​യു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ത​ന്നെ ഇ​ടു​ക്കി എ​സ്.​പി വി​വ​രം അ​റി​ഞ്ഞി​രു​ന്നു. എ​സ്.​പി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​സ്.​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി സി.​ഐ റി​പ്പോ​ർ​ട്ട് എ​സ്.​പി​ക്ക് കൈ​മാ​റി.

നേ​ത്തേ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ട്രാ​ഫി​ക് പൊ​ലീ​സ് കൈ​ക്കൂ​ലി വാ​ങ്ങി പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​സ്.​ഐ , ഡ്രൈ​വ​ർ എ​ന്നി​വ​ർ സ​സ്​​പെ​ൻ​ഷ​നി​ലാ​ണ്.

Tags:    
News Summary - Adimali police is embarrassed by another bribery allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.