അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വാളറ ആറാം മൈലിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞെങ്കിലും മരത്തിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. മൂന്നാറിൽ നിന്ന് കോതമംഗലത്തേക്ക് പോയ ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്.
മുൻഭാഗം റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. എന്നാൽ, വൻമരത്തിൽ തട്ടി ബസ് നിന്നു. 200 അടിയിലേറെ താഴ്ചയുള്ള കൊക്ക ആയിരുന്നു. 40 ലേറെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.