അടിമാലി: കോഴിവില കുതിച്ചുയരുന്നത് ഹോട്ടൽ മേഖലയെ തകർക്കുന്നു. കഴിഞ്ഞ മാസം യഥാക്രമം 150 രൂപയും 160–165 രൂപയുമായിരുന്നു. ഇപ്പോൾ അത് 177 രൂപയും 180– 185 രൂപയുമായി ഉയർന്നു. ചൂട് കാരണം ഉൽപാദനം പകുതിയായി കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണമെന്ന് പറയുന്നുണ്ടെങ്കിലും വിലക്കയറ്റം നിയന്ത്രിക്കാൻ അധികൃതർ ഇടപെടുന്നില്ലെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്. മീനിന്റെ വിലക്കയറ്റവും കോഴിയുടെ വില കയറാൻ ഇടയാകുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ കോഴി മൊത്ത വിൽപന വില 113 രൂപയും ചില്ലറ വിൽപന വില 125 രൂപയും ആയിരുന്നു. മേയിൽ യഥാക്രമം 133 രൂപ 145 രൂപ, ജൂണിൽ 141 രൂപയുമായിരുന്നു. ഇതിന് ശേഷം 100 നും താഴെ കോഴിവില എത്തിയിരുന്നു.
മിക്ക ഹോട്ടലുകളിലും കോഴി വിഭവങ്ങൾ പ്രധാനമാണ്. എന്നാൽ, വില ഉയർന്നതോടെ കോഴി വാങ്ങാനും വാങ്ങാതിരിക്കാനും പറ്റാത്ത പ്രതിസന്ധിയിലാണ് ഇവർ. കോഴി ഇറച്ചി മാത്രം ഉപയോഗിച്ച് നിർമിക്കുന്ന അൽഫാം, ഷവർമ തുടങ്ങിയ വിഭവങ്ങൾ മാത്രമുള്ള കടകൾക്കും കുതിച്ചുയർന്ന വില താങ്ങാൻ പറ്റുന്നില്ല. വിഭവങ്ങൾക്ക് വില ഉയർത്താമെന്ന് വെച്ചാൽ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന പ്രതിസന്ധിയും ഇവർ നേരിടുന്നു.
ചില്ലറ കോഴി വിൽപന വ്യാപാരികളും വ്യാപാരം കുറഞ്ഞ് പ്രതിസസന്ധി നേരിടുന്നു. വില 150ന് താഴെ വന്നില്ലെങ്കിൽ കടകൾ പൂട്ടേണ്ട അവസ്ഥയിലാണ് ചില്ലറ വ്യാപാരികൾ. കെട്ടിക്കിടക്കുന്ന ഇറച്ചിക്കോഴികൾക്ക് തീറ്റ നൽകുന്നതിന് തന്നെ ഭീമമായ തുക വരുന്നതായി ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.