അനധികൃത ട്രക്കിങ് വ്യാപകം: സുരക്ഷ പരിരക്ഷയില്ല, റോഡിലും കുരുക്ക്​

അ​ടി​മാ​ലി: മ​ല​മു​ക​ളി​ലും അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പാ​റ​പ്പു​റ​ങ്ങ​ളി​ലും ഓ​ഫ് റോ​ഡ് സ​വാ​രി​ക​ള്‍ നി​യ​മ​വി​രു​ദ്ധം. എ​ന്നാ​ൽ, നി​യ​മം നോ​ക്കാ​തെ സാ​ഹ​സി​ക അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ന്​ വാ​ഹ​ന​ങ്ങ​ളു​മാ​യെ​ത്തു​ന്ന​വ​ർ നി​ര​വ​ധി. മൂ​ന്നാ​ർ, രാ​മ​ക്ക​ൽ​മേ​ട്​ അ​ട​ക്കം പ്ര​ദേ​ശ​ങ്ങ​ളാ​ണ്​ ട്ര​ക്കി​ങ്ങി​ന്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ടാ​ക്‌​സി​ക​ള്‍ക്ക് പെ​ര്‍മി​റ്റ് ന​ല്‍കു​മ്പോ​ള്‍ ഓ​ള്‍ ഫി​റ്റ് റോ​ഡു​ക​ളി​ല്‍ മാ​ത്ര​മേ സ​ര്‍വി​സു​ക​ള്‍ പാ​ടു​ള്ളൂ​വെ​ന്ന നി​ബ​ന്ധ​ന ഉ​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും വ​ക​വെ​ക്കാ​തെ​യാ​ണ് ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്ന​ത്. ഇ​ടു​ക്കി​യി​ല്‍ ഫി​റ്റ്‌​ന​സ് ഇ​ല്ലാ​ത്ത സ്ഥ​ല​മാ​യ മു​രു​ക​ന്‍മ​ല​യി​ല്‍ ഓ​ഫ് റോ​ഡ് സ​വാ​രി ക​ല​ക്ട​ര്‍ നി​രോ​ധി​ച്ച​തും ഈ ​നി​യ​മം മു​ന്‍നി​ര്‍ത്തി​യാ​ണ്. ജീ​പ്പു​ക​ളി​ല്‍ ഡ്രൈ​വ​ര്‍ ഉ​ള്‍പ്പെ​ടെ ആ​റു​പേ​ര്‍ക്ക് മാ​ത്ര​മാ​ണ് യാ​ത്ര ചെ​യ്യാ​ന്‍ പെ​ര്‍മി​റ്റു​ള്ള​ത്. ഇ​ത് പെ​ര്‍മി​റ്റി​ലും ആ​ര്‍.​സി ബു​ക്കി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

എ​ന്നാ​ല്‍, ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളി​ലെ പെ​ര്‍മി​റ്റി​ന് വി​രു​ദ്ധ​മാ​യി ഇ​ര​ട്ടി​യി​ലേ​റെ യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ചാ​ണ് അ​പ​ക​ട​മേ​ഖ​ല​യി​ലൂ​ടെ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ ഓ​ടു​ന്ന​ത്. മാ​ങ്കു​ളം, മൂ​ന്നാ​ര്‍, മ​റ​യൂ​ര്‍, ചി​ന്ന​ക്ക​നാ​ല്‍, രാ​മ​ക്ക​ൽ​മേ​ട്, കു​മ​ളി, ക​ട്ട​പ്പ​ന, അ​ടി​മാ​ലി, ആ​ന​ച്ചാ​ല്‍ മേ​ഖ​ല​യി​ലാ​ണ് ട്ര​ക്കി​ങ്​ വാ​ഹ​ന​ങ്ങ​ള്‍ കൂ​ടു​ത​ലു​ള​ള​ത്. മാ​ങ്കു​ള​ത്ത് ചി​ല​യി​ട​ങ്ങ​ളി​ലെ ട്ര​ക്കി​ങ്ങി​ന്​ വ​നം വ​കു​പ്പ് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നു.

ഇ​തി​ന് പു​റ​മെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും വി​ദേ​ശി​ക​ള്‍ അ​ട​ക്ക​മു​ള്ള സ​ഞ്ചാ​രി​ക​ളെ ഓ​ഫ് റോ​ഡ് സ​വാ​രി​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. ഒ​റ്റ​പ്പെ​ട്ട നി​ല​യി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കേ​സ് എ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ദു​രു​പ​യോ​ഗ​ത്തി​നെ​തി​രെ കാ​ര്യ​മാ​യ ന​ട​പ​ടി​യി​ല്ല. പൊ​ലീ​സ് ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യാ​ല്‍ പ​രി​ധി​വ​രെ ഇ​ത്​ ത​ട​യാ​ന്‍ ക​ഴി​യും. നെ​ടു​ങ്ക​ണ്ട​ത്ത് ഓ​ഫ് റോ​ഡ് ട്ര​ക്കി​ങ്ങി​ന്​ എ​ത്തി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി സം​ഭ​വം അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പ​റ​യു​ന്ന​ത്.

പു​ഷ്പ​ക്ക​ണ്ട​ത്തെ മ​ല​യി​ലാ​ണ് 27 വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​യ​ത്. ക​ര്‍ണാ​ട​ക​യി​ല്‍നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് കു​ടു​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​വ​ര്‍ ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ളി​ല്‍ മ​ല​ക്ക്​ മു​ക​ളി​ല്‍ ക​യ​റി​യ​ത്. ഇ​വ​രെ​ത്തു​മ്പോ​ള്‍ സ്ഥ​ല​ത്ത് മ​ഴ​യു​ണ്ടാ​യി​രു​ന്നി​ല്ല. 40 അം​ഗ സം​ഘ​മാ​ണ് എ​ത്തി​യ​ത്. അ​ന​ധി​കൃ​ത​മാ​യി യാ​ത്ര ചെ​യ്ത സം​ഘ​ത്തി​നെ​തി​രെ കേ​സ് എ​ടു​ക്കാ​ന്‍ ക​ല​ക്ട​ര്‍ നി​ര്‍ദേ​ശം ന​ല്‍കി. ഇ​ത്ത​രം ട്ര​ക്കി​ങ്​ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലും കു​രു​ക്കു​ണ്ടാ​ക്കു​ന്നു. കൂ​ട്ട​മാ​യും അ​ല​ക്ഷ്യ​മാ​യും എ​ത്തു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Off-road trucking is against the law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.