വ​ന​വ​ത്​​ക​ര​ണ ജോ​ലി പു​രോ​ഗ​മി​ക്കു​ന്ന മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ത​രി​ശ്​​ഭൂ​മി

തരിശ് ഭൂമിയില്‍ വനവത്കരണത്തിന് പഞ്ചായത്ത്; പ്രതിഷേധവുമായി ജനം

അടിമാലി: മാങ്കുളം പഞ്ചായത്തില്‍ തരിശ് കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. യു.എന്‍ വികസന ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.

വിവധ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന മാങ്കുളം ടൗണിനോട് ചേര്‍ന്നാണ് പഞ്ചായത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത്. മാങ്കുളം ജലവൈദ്യുതി പദ്ധതിക്കായി ജനങ്ങള്‍ വിട്ടുനല്‍കിയ ഭൂമിയില്‍ മരങ്ങളും കാടും വളര്‍ന്ന് പന്തലിച്ച് വനത്തിന് സമാനമായി.

ഇവിടെ കാട്ടുപന്നികള്‍ താവളമാക്കി പെറ്റുപരുകി. ഇത് ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഈ സാഹചര്യത്തില്‍ വനവിഭാഗത്തില്‍പെടുന്ന മരങ്ങളല്ല ഫലവൃക്ഷങ്ങളാണ് വെച്ചുപിടിപ്പിക്കേണ്ടതാണെന്നാണ് നാട്ടുകാരുടെ വാദം.

നാല് വശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് മാങ്കുളം. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ്, കടുവ, പുലി തുടങ്ങി എല്ലാവിധ കാട്ടുമൃഗങ്ങളും വലിയ ഭീഷണി ഉയര്‍ത്തുന്ന പഞ്ചായത്തകൂടിയാണിത്.

Tags:    
News Summary - Panchayath for afforestation on barren land; People protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.