അ​ടി​മാ​ലി: ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​വും ത​മി​ഴ്​​നാ​ട്ടി​ൽ നി​ന്നു​ള്ള വ​ര​വും കു​റ​ഞ്ഞ​തോ​ടെ വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി വി​ല ക​ത്തി​ക്ക​യ​റു​ന്നു. ഇ​തോ​ടെ ജ​ന​ജീ​വി​തം കൂ​ടു​ത​ൽ ദു​സ്സഹ​മാ​യി. ഒ​രു കി​ലോ ബീ​ൻ​സി​ന് 140 രൂ​പ​യാ​ണ്. മു​രി​ങ്ങ വി​ല 125 ഉം ​പ​ച്ച​മാ​ങ്ങ വി​ല 100 രൂ​പ​യും വെ​ളു​ത്തു​ള്ളി​ക്ക് 400 രൂ​പ​യും ക​ട​ന്നു.

കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തും വ​ന്യ​മൃ​ഗ ശ​ല്യ​ത്താ​ൽ കൃ​ഷി ന​ശി​ച്ച​തും ഇ​ടു​ക്കി​യി​ൽ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളു​ടെ കൃ​ഷി നി​ല​ച്ച​തു​മാ​ണ് വ​ലി​യ വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യ​ത്. ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ ത​മി​ഴ്​​നാ​ട്ടി​ൽ നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ വ​ര​വ്​ കു​റ​ഞ്ഞ​തും ഇ​വ​ക്കും വി​ല കൂ​ടു​ത​ലാ​യ​തും തി​രി​ച്ച​ടി​യാ​യി. പ​യ​ർ 80, ക്യാ​ര​റ്റ് 70, വെ​ണ്ട 80, ത​ക്കാ​ളി 60, ബീ​റ്റ്റൂ​ട്ട് 40, കാ​ബേ​ജ് 40, ഉ​രു​ള കി​ഴ​ങ്ങ് 50, പാ​വ​യ്ക്ക 60, ഉ​ള്ളി 70, ചേ​ന 80, ചേ​മ്പ് 100 എ​ന്നി​ങ്ങ​നെ പോ​കു​ന്നു മ​റ്റ് ഉ​ല്പ​ന്ന​ങ്ങ​ളു​ടെ വി​ല. മ​ര​ച്ചീ​നി​ക്ക് 40 രൂ​പ​യും ഏ​ത്ത​പ്പ​ഴ​ത്തി​ന് 40 രൂ​പ​യു​മാ​ണ്​ വി​ല. നേ​ര​ത്തെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പാ​വ​ൽ, പ​യ​ർ, മ​ര​ച്ചീ​നി, ഏ​ത്ത​ക്ക എ​ന്നി​വ ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന​ത് ഇ​ടു​ക്കി​യി​ലാ​ണ്. ഇ​ക്കു​റി ഉ​ൽ​പാ​ദ​നം തീ​രെ ഇ​ല്ല. ഇ​താ​ണ് പെ​ട്ടെ​ന്ന് വി​ല ഉ​യ​രാ​ൻ കാ​ര​ണം. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കൃ​ഷി​ക്ക് തി​രി​ച്ച​ടി​യാ​യി. ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ക​ല​വ​റ​യാ​യ വ​ട്ട​വ​ട​യി​ലും പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​നം കു​ത്ത​നെ കു​റ​ഞ്ഞു.

ഏ​ത്ത​പ്പ​ഴ​വും മ​ര​ച്ചീ​നി​യു​മാ​ണ് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും ഇ​വ ക​യ​റ്റി​യും അ​യ​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ജി​ല്ല​യി​ലെ ആ​വ​ശ്യ​ത്തി​ന്​ മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കൊ​ണ്ടു​വ​രി​ക​യാ​ണ്.

പാ​വ​ൽ, പ​യ​ർ കൃ​ഷി​യും നി​ല​ച്ചു. പ​ണ്ട് മാ​ർ​ക്ക​റ്റു​ക​ളെ സ​ജീ​വ​മാ​ക്കി​യി​രു​ന്ന​തും ഈ ​കൃ​ഷി​ക​ളാ​യി​രു​ന്നു. ചേ​മ്പ്, ചേ​ന, കാ​ച്ചി​ൽ എ​ന്നി​വ​യും ഹൈ​റേ​ഞ്ചി​ൽ തീ​രെ ഇ​ല്ലാ​താ​യി. അ​ടി​മാ​ലി, മാ​ങ്കു​ളം, വെ​ള്ള​ത്തൂ​വ​ൽ, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, സേ​നാ​പ​തി, വാ​ത്തി​ക്കു​ടി, കൊ​ന്ന​ത്ത​ടി, ക​ഞ്ഞി​ക്കു​ഴി, ബൈ​സ​ൺ​വാ​ലി, വ​ട്ട​വ​ട, മ​റ​യൂ​ർ, കാ​ന്ത​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ച്ച​ക്ക​റി കൃ​ഷി ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ​യൂ​ർ, വ​ട്ട​വ​ട, കാ​ന്ത​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തോ​ട്ട​വി​ള പോ​ലെ ഇ​പ്പോ​ഴും പ​ച്ച​ക്ക​റി കൃ​ഷി ഉ​ണ്ടെ​ങ്കി​ലും മ​റ്റി​ട​ങ്ങ​ളി​ൽ പേ​രി​ന് പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. മു​ഖ്യ കാ​ര​ണം വ​ന്യ​മൃ​ഗ ശ​ല്യം ത​ന്നെ​യാ​ണ്. കു​ര​ങ്ങ്, ആ​ന, പ​ന്നി, കാ​ട്ടു​പോ​ത്ത് എ​ന്നി​വ​യാ​ണ് കൃ​ഷി​ക്ക് പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ.

കൃ​ഷി നി​ല​ക്കാ​ൻ കാ​ര​ണം പ്രോ​ത്സാ​ഹ​നം ഇ​ല്ലാ​ത്ത​ത്

പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ കൃ​ഷി​ക​ൾ നി​ല​ക്കാ​ൻ കാ​ര​ണം പ്രോ​ത്സാ​ഹ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ. ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​തും തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വും വ​ന്യ​മൃ​ഗ ശ​ല്യ​വും ത​ന്നെ​യാ​ണ് മു​ഖ്യ പ്ര​ശ്നം. ഇ​തി​നെ മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് പ​ദ്ധ​തി​ക​ൾ ഒ​ന്നു​മി​ല്ല. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ കൃ​ഷി ന​ശി​ച്ചാ​ൽ ന​ഷ്‌​ട​പ​രി​ഹാ​ര​വു​മി​ല്ല. വ​ന്യ മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ച്ചാ​ലും ന​ഷ്ട​പ​രി​ഹാ​ര​മി​ല്ല. പി​ന്നെ എ​ങ്ങ​നെ കൃ​ഷി മു​ന്നോ​ട്ട് കൊ​ണ്ടു പോ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ചോ​ദി​ക്കു​ന്ന​ത്. 

കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളും പൂ​ട്ടി

പാ​വ​ൽ, പ​യ​ർ, ഏ​ത്ത​വാ​ഴ കൃ​ഷി​ക്ക് പേ​രുകേ​ട്ട സ്ഥ​ല​മാ​യി​രു​ന്നു ഹൈ​റേ​ഞ്ച്. ഈ ​കാ​ല​യ​ള​വി​ൽ ക​ർ​ഷ​ക​ർ​ക്ക് ഉ​യ​ർ​ന്ന വി​ല ല​ക്ഷ്യ​മാ​ക്കി ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ഹ​ക​ര​ണ ച​ന്ത​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. വി.​എ​സ്.​പി.​സി.​കെ​യും ച​ന്ത​ക​ൾ തു​ട​ങ്ങി.

ക​ർ​ഷ​ക​രു​ടെ എ​ല്ലാ ഉ​ൽ​പ​ന​ങ്ങ​ളും നേ​രി​ട്ട് വി​ൽ​പ​ന ന​ട​ത്തി ഉ​യ​ർ​ന്ന വി​ല ക​ർ​ഷ​ക​രി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. തു​ട​ക്ക​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങി. ഇ​പ്പോ​ൾ ഇ​വ എ​ല്ലാം ത​ന്നെ അ​ട​ച്ച് പൂ​ട്ടി. വ​നി​ത ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളും ച​ന്ത​ക​ൾ തു​റ​ന്നി​രു​ന്നു. ഇ​വ​യൊ​ന്നും ഇ​പ്പോ​ഴി​ല്ല. പ​ല​യി​ട​ത്തും ഇ​തി​നാ​യി തു​റ​ന്ന കെ​ട്ടി​ട​ങ്ങ​ൾ ന​ശി​ക്കു​ക​യാ​ണ്.

Tags:    
News Summary - Vegetables price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.