അടിമാലി: ബസ് സ്റ്റാന്‍ഡിലെ മീൻ വിൽപനശാലയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് അന്തർ സംസ്ഥാന തൊഴിലാളിയെ മാരകമായി മുറിവേൽപിച്ച മൂന്നുപേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുന്നൂറേക്കർ കൂമ്പൻപാറ കവലയിൽ കുന്നേൽ സനീഷ് (36), കല്ലാർ പീച്ചാട് തേവർക്കാട്ടിൽ ലൈജു (42), അടിമാലി തലമാലി സെറ്റിൽ മെന്റിൽ തേവർകുന്നേൽ സജി (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അടിമാലി ബസ് സ്റ്റാൻഡിൽ വെച്ച് ബിഹാർ സ്വദേശി അൻവർ ഹുസൈനെ (28) ഷേവിങ് സെറ്റിൽ ഘടിപ്പിച്ച മൂർച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപിച്ച സംഭവത്തിലാണ് അറസ്റ്റ്. അൻവർ ഹുസൈൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.